മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമാണ് ' തുടക്കം'. ഇന്നാണ് ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ വിസ്മയയ്ക്ക് ആശംസകള്‍ അറിയിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
'' അഭിനയരംഗത്ത് തുടക്കം കുറിക്കുന്ന, ഞാന്‍ എടുത്തു നടന്ന എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക് എന്റെ പ്രാര്‍ഥനകള്‍ നിറഞ്ഞ സ്‌നേഹാശംസകള്‍. ഈ തുടക്കം ഇനിയും വലിയ തുടര്‍ച്ചയിലേക്കുള്ള ചുവടുവെപ്പാകട്ടെ'' , എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചത്.

2018 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ഒരുക്കുന്ന ചിത്രമാണ് തുടക്കം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിഷ് ജോ ആന്റണി, സായ് കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ലിനീഷ് നെല്ലിക്കലും അഖില്‍ കൃഷ്ണയും ജൂഡും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

Comments