
മാതാപിതാക്കളുടെ 50 ാം വിവാഹവാര്‍ഷികം ആഘോഷമാക്കി നടി നേഹ ധൂപിയ. ‘50 വര്‍ഷത്തെ ഒരുമ ഇതാണ്.. ഹാപ്പി ആനിവേഴ്‌സറി ..നിങ്ങളുടെ കഥയിലെ സ്‌നേഹമാണ് യഥാര്‍ഥ സ്‌നേഹക്കഥ.. എന്റെ സുവര്‍ണ്ണ മനുഷ്യര്‍.. നിങ്ങളെ സ്‌നേഹിക്കുന്നു ’എന്നാണ് മാതാപിതാക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നേഹ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
വർഷങ്ങളായുള്ള മാതാപിതാക്കളുടെ മനോഹരമായ നിമിഷങ്ങളും അവരോടൊപ്പമുള്ള തന്റെ പ്രിയപ്പെട്ട ഓർമ്മകളും കോർത്തിണക്കിയ ചിത്രങ്ങളുടെ ഒരു വലിയ ശേഖരമാണ് താരം ആരാധകർക്കായി പങ്കുവെച്ചത്. മാതാപിതാക്കൾ ഒരുമിച്ച് കേക്ക് മുറിക്കുന്നതിന്റെയും, അമ്മയ്ക്ക് സ്നേഹത്തോടെ കേക്ക് നൽകുന്ന നേഹയുടെയും ചിത്രങ്ങൾ ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.
മാതാപിതാക്കളുമായി വളരെ അടുത്തും സ്നേഹപൂർണ്ണവുമായ ബന്ധമാണ് നേഹ പുലർത്താറുള്ളത്. തന്റെ ജീവിതമൂല്യങ്ങൾ രൂപപ്പെടുത്തിയതിന് മാതാപിതാക്കളോട് കടപ്പെട്ടിരിക്കുന്നതായി പലതവണ നടി വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ ദീർഘകാലത്തെ സ്നേഹവും പരസ്പരമുള്ള കരുതലും തനിക്ക് എക്കാലത്തും വലിയ പ്രചോദനമാണെന്നും താരം പറയുന്നു.
അതേസമയം പെര്‍ഫെക്ട് ഫാമിലി വെബ് സീരീസിലാണ് നേഹ ഒടുവിലായി അഭിനയിച്ചത്. 52 ബ്ലുവിലൂടെ ഇംഗ്ലീഷിലും അരങ്ങേറിയിരിക്കുകയാണ് നേഹ.







Comments