തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് ആര്‍ മാധവന്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ധുരന്ധറില്‍ മാധവന്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിലെ അഭിനയത്തെത്തുടര്‍ന്ന് ' സംഘി' എന്ന വിളികള്‍ ഉയര്‍ന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ മാധവന്‍ പ്രതികരിച്ചത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അനുയായി അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘എനിക്കെതിരെയുള്ള കമന്റുകളും പോസ്റ്റുകളുമെല്ലാം കാണാറുണ്ട്. അതില്‍ ചിലതൊക്കെ എടുത്ത് നോക്കിയാല്‍ പൊതുവായ ഒരു പ്രത്യേകതയുണ്ടാകും. ഈയടുത്ത് ഉണ്ടാക്കിയ, അധികം ഫോളോവേഴ്‌സില്ലാത്ത ഒരു അക്കൗണ്ടില്‍ നിന്നാകും കമന്റുകള്‍. അത് വല്ല ബോട്ടോ എ.ഐയോ ആയിരിക്കുമെന്ന് ഉറപ്പാണ്. ഒരിക്കലും എന്റെ രാഷട്രീയം പൊതുവായി പറഞ്ഞിട്ടില്ല.
ഞാന്‍ ഒരു പാര്‍ട്ടിയെക്കുറിച്ചും, നേതാവിനെക്കുറിച്ചും ഇതുവരേയും മോശമായൊന്നും സംസാരിച്ചിട്ടില്ല. ആരെങ്കിലും നല്ലത് ചെയ്താല്‍ പറയും. സ്റ്റാലിന്‍ സാര്‍ നല്ലത് ചെയ്തപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. ഒരാളെ പ്രധാനമന്ത്രിയായും മുഖ്യമന്ത്രിയായും തെരഞ്ഞെടുത്താല്‍ അവരെ പിന്തുണയ്‌ക്കേണ്ടത് എന്റെ കടമയാണെന്നാണ് എന്റെ നിലപാട്. ഇതുവരേയും ഒരു പാര്‍ട്ടിയും എന്നോട് തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനോ അംഗത്വം എടുക്കാനോ ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല,' ആർ മാധവൻ പറഞ്ഞു.

Comments