ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉടന്‍ യുദ്ധം ഉണ്ടാകാന്‍ സാധ്യതയെന്ന് പാക്ക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം ഉണ്ടാകും എന്നാണ് പാക്ക് റെയില്‍വേ മന്ത്രി പ്രസ്താവന നടത്തിയത്. പാക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ എടുത്തു കളഞ്ഞതിനു ശേഷം പാക്കിസ്ഥാന് നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെയാണ് റെയില്‍വേ മന്ത്രിയുടെ പ്രസ്താവന. ഇതിനിടെ കറാച്ചിക്ക് സമീപം മിസൈല്‍ പരീക്ഷണം നടത്തുന്നതിന് മുന്നോടിയായി പാക്കിസ്ഥാന് നോട്ടാം മുന്നറിയിപ്പ് നല്‍കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുമായുള്ള വ്യോമപാത പൂര്‍ണമായും അടച്ച് അഫ്ഗാനിസ്ഥാനിലേയ്ക്കുള്ള വ്യാപാരം നിര്‍ത്തുമെന്നും പാക്ക് മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വേ മന്ത്രിയുടെ പ്രകോപന പ്രസ്താവ വന്നിരിക്കുന്നത്.

Comments