
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുകളും അതേതുടര്‍ന്നുണ്ടായ വിവാദങ്ങളും അതിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ സ്വീകരിച്ച അച്ചടക്ക നടപടികളും:
2015 മേയ് -അതിരുപത അങ്കമാലിക്കു സമീപം മറ്റൂരില്‍ മെഡിക്കല്‍ കോളജ് ആശുപത്രി സ്ഥാപിക്കുന്നതിന് 23.22 ഏക്കര്‍ ഭൂമി വാങ്ങി. 59 കോടി രൂപ ബാങ്കില്‍ നിന്നും വായ്പ എടുത്തായിരുന്നു ഈ വസ്തു വാങ്ങിയത്.
2016 ജൂണ്‍ 15-ഈ കടം വീട്ടുന്നതിന് അതിരൂപതയിലെ അഞ്ച് സ്ഥലങ്ങള്‍ വില്ക്കാന് 2016 ജൂണ്‍ 15ന് ചേര്‍ന്ന കൂരിയ തീരുമാനിച്ചു. ഈ ഇടപാടാണ് അതിരൂപതയ്ക്ക് അതിഭീമമായ ബാധ്യത വരുത്തിവച്ചത്.
2017 നവംബര്‍ 29- ഭൂമി ഇടപാട് വിവാദമായതോടെ അന്വേഷണത്തിന് ഫാ.ബെന്നി മാരാംപറമ്പില്‍ അധ്യക്ഷനായ ആറംഗ കമ്മിറ്റിയെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിക്കുന്നു.
2018 ജനുവരി 4- ഫാ.ബെന്നി മാരാംപറമ്പില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കര്‍ദിനാളിനും വത്തിക്കാനും സമര്‍പ്പിച്ചു.
2018 ജൂണ്‍ 22- പ്രശ്ന പരിഹാരത്തിന് വത്തിക്കാന്‍ പാലക്കാട് ബിഷപ് ജേക്കബ് മനത്തോടത്തിനെ അതിരുപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ (ടലറല ജഹലില)ആയി നിയമിച്ചു.
2019 മാര്‍ച്ച്-മാര്‍ ജേക്കബ് മനത്തോടത്ത് വത്തിക്കാന്‍ കെ.പി.എം.ജി, ജോസഫ് ഇഞ്ചോടി കമ്മീഷന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. ഭൂമി ഇടപാടുകളും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നതിന് 2018ല്‍ മാര്‍ മനത്തോടത്ത് തന്നെയാണ് ഈ ഏജന്‍സികളെ അന്വേഷണത്തിന് നിയോഗിച്ചത്.
2019 ജൂണ്‍ 28- അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ കാലാവധി അവസാനിച്ചു. മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരുപതയുടെ ചുമതല തിരികെ ഏല്പിച്ചു.
2019 ഓഗസ്റ്റ് 30- മാണ്ഡ്യ ബിഷപ് മാര്‍ ആന്റണി കരിയിലിനെ അതിരൂപത അപ്പസ്തോലിക് വികാര്‍ ആയി വത്തിക്കാന്‍ നിയമിച്ചു.






