
പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന നിരവധി യോഗാസനങ്ങള്‍ ഉണ്ട്. അത്തരത്തിലൊന്നാണ് അര്ത്ഥമത്സ്യേന്ദ്രാസനം.
*** ചെയ്യുന്ന രീതി
കാലുകള്‍ നീട്ടിവച്ച് ഇരിക്കുക. ഇനി വലതുകാല്‍ മടക്കി ഇടതുതുടയുടെ അടിയിലേക്ക് വയ്ക്കുക. ശേഷം ഇടത്തെ കാല് മടക്കി വലതുകാലിന്റെ വശത്തേക്ക് വയ്ക്കുക. ഇടതുകൈ പുറകിലേക്കെടുത്ത് നിലത്ത് കുത്തിവയ്ക്കുക. ശരീരം ഇടത്തേക്ക് ചരിക്കുക.
ശേഷം വലതുകൈകൊണ്ട് ഇടതുകാല്‍മുട്ടിന്റെ സൈഡിലൂടെ ഇടത്തെ കാല്‍പ്പാദത്തില്‍ പിടിക്കുക. ഈ നില 15 30 സെക്കന്‍ഡ് തുടരുക. ശേഷം കാലുകള്‍ നിവര്‍ത്തി കൈകള്‍ അയച്ചുകൊണ്ട് പൂര്‍വ്വ സ്ഥിതിയിലെത്തുക. കൈകള്‍ രണ്ടും പിന്നില്കുത്തി കാലുക ള്‍ ചെറുതായി അകത്തി അല്‍പ്പസമയം റിലാക്സ് ചെയ്യാം.
ആദ്യം വലതുകാല്‍ ആണ് മടക്കിയതെങ്കില്‍ ഇനി മടക്കേണ്ടത് ഇടതുകാലാണ്. ഇടതുകാല് മടക്കി വലതുകാല്‍ ഇടതുകാലിന്റെ വശത്ത് കുത്തി വയ്ക്കുക. കൈയുടെ കാര്യം ആശയക്കുഴപ്പത്തിലാകാന്‍ സാധ്യതയുണ്ട്. അതിനായി ഒരു സൂത്രം ഓര്‍ത്തുവയ്ക്കാം. ഏത് കാലാണോ താഴെ മടക്കി വയ്ക്കുന്നത് അതതുവശത്തെ കൈയാണ് മുന്‍വശത്തെ കാലില്‍ പിടിക്കേണ്ട
ത്.
പ്രമേഹത്തിന് മാത്രമല്ല ഈ ആസനം ഗുണം ചെയ്യുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ഗ്യാസ്ട്രബിള്‍, മലബന്ധം, നടുവേദന, ലിവല്‍ ഡിസോര്‍ഡര്‍, അനീമിയ, സ്ത്രീ രോഗങ്ങള്‍ തുടങ്ങി നിരവധി അവസ്ഥകള്‍ക്കും അര്ഥമത്സ്യേന്ദ്രാസനം സഹായകരമാണ്.
ഈ ആസനം ചെയ്യുമ്പോള്‍ രണ്ട് വശങ്ങളിലേയും ആന്തരിക അവയവങ്ങളുടേയും പേശികളുടേയും പ്രവര്‍ത്തനം കാര്യക്ഷമമാകുന്നു.
ഡോ.ദിവ്യ
ഡോ.ദിവ്യാസ് ഹോമിയോപ്പതിക് സ്പെഷ്യാലിറ്റി
ക്ലിനിക്, ഐ.സി.സി.ഐ.ബാങ്ക്
റ്റി.റ്റി.സി.ജംഗ്ഷന്, കവടിയാര്‍, തിരുവനന്തപുരം