
കൊച്ചി: എറണാകുളം അതിരൂപതയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി എഎംടി പറഞ്ഞുകൊണ്ടിരുന്ന അഴിമതിയുടെ മുഖം ഒഴിഞ്ഞു പോയിരിക്കുന്നുവെന്ന് അതിരൂപത സുതാര്യ സമിതി. സീറോ മലബാര്‍ സഭയിലെ സിനഡിനു ശേഷം ഉണ്ടായ നിര്‍ണായക മാറ്റങ്ങള്‍ക്കു പിന്നാലെ സുതാര്യ സമിതി(എഎംടി) പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതിരൂപത സുതാര്യ സമിതിയുടെ പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം:
സിനഡ് എറണാകുളം അതിരൂപതക്ക് പുതിയ അഡ്മിനിസ്ട്രേറ്റര്‍ മെത്രാപോലിത്തയെ പൂര്‍ണ സ്വതന്ത്രചുമതല കൊടുത്തതിനെ എഎംടിഅഭിനന്ദിക്കുന്നു. അതോടൊപ്പം എറണാകുളം അതിരൂപതയിലെ മെത്രാന്മാരെ ഒരു കാരണവും ബോധിപ്പിക്കാതെ സസ്പെന്‍ഡ് ചെയ്തു എന്ന് പറഞ്ഞു പുറത്താക്കിയതിനെ സിനഡ് തള്ളിക്കളഞ്ഞതിനെയും എഎംടി അഭിനന്ദിക്കുന്നു. വത്തിക്കാന്‍ നടപ്പിലാക്കിയത് ഒരു സസ്പെന്ഷന് അല്ല എന്നും അത് താത്കാലിക ഭരണക്രമീകരണം മാത്രം ആയിരുന്നു ഇന്ന് സിനഡ് വ്യക്തമാക്കിയിരിക്കുന്നു. ഈ നടപടികളെ എഎംടി സ്വാഗതം ചെയ്യുന്നു.
പക്ഷെ അത് പോലെ സുപ്രധാനമായ രണ്ടു കാര്യങ്ങള്‍ സിനഡ് വേണ്ട രീതിയില്‍ കൈകാര്യം ചെയ്തിട്ടില്ല എന്ന് ഓര്‍മിപ്പിക്കുന്നു. എറണാകുളം അതിരൂപതയിലെ വിശ്വാസികളുടെ പണം കൊണ്ട് വത്തിക്കാന്റെ നിര്‍ദേശം അനുസരിച്ച് നടത്തിയ രണ്ടു കമ്മീഷന് റിപ്പോര്‍ട്ടുകള്‍ ഗജങഏ, ഇഞ്ചിയോടി അറിയാന്‍ വിശ്വാസികള്‍ക്കും വൈദികര്‍ക്കും ഉള്ള അവകാശം സിനഡ് നിരാകരിച്ചതില്‍ അങഠ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. വത്തിക്കാന്‍ സിനഡിന് കൊടുത്ത ഗജങഏ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായില്ല എന്നത് സഭയിലെ വിശ്വാസികളോടുള്ള മെത്രാന്മാരുടെ വെല്ലുവിളി ആണെന്ന് അങഠ വിലയിരുത്തി. വിവാദ രേഖ കേസില്‍ സിനഡ് തീരുമാനത്തിന് വിരുദ്ധമായി എകട കൊടുത്ത ഫാ. ജോബി മപ്രകാവിലിനെതിരെ ഒരു നടപടിയും എടുക്കാതെ സിനഡ് എറണാകുളം അതിരൂപതയെ മുഴുവന്‍ അപമാനിച്ചിരിക്കുന്നു. എഎംടി യോഗത്തിന് പ്രസിഡന്റ് മാത്യു കാറോണ്ടുകടവില്‍ അധ്യക്ഷന്‍ ആയിരുന്നു ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍, ജഞഛ ഷൈജു ആന്റണി, പാപ്പച്ചന് ആത്തപ്പിള്ളി, ടോമി തച്ചപ്പിള്ളി, ജൈമോന്‍ ദേവസ്യ, സാജു ജോണ്‍, ലോനപ്പന് കൊന്നുപറമ്പന് എന്നിവര്‍ പ്രസംഗിച്ചു.
മാത്യു കാറൊണ്ടുകടവന്
പ്രസിഡന്റ് എഎംടി
റിജു കാഞ്ഞൂക്കാരന്‍
ജനറല്‍ സെക്രട്ടറി എഎംടി






