
തിരുവനന്തപുരം : ഡി ജി പി ലോക്നാഥ് ബെഹ്റക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എം പി. ബെഹ്റ ഡി ജി പി സ്ഥാനം ഒഴിയണമെന്നും സി പി എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെപോലെ തരം താഴരുതെന്നും മുരളീധരന് ആരോപിച്ചു. കെ പി സി സി പ്രസിഡന്റ് പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
കെ പി സി സി പ്രസിഡന്റിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ സമ്മതിക്കില്ലെന്നും അത് പാര്‍ട്ടിയുടെ നയമാണെന്നും മുരളീധരന് പറഞ്ഞു. സി പി എമ്മിന് വേണ്ടി എന്തും കാണിക്കുന്ന ഡി ജി പി കേരളാ പോലീസിന് മൊത്തം അപമാനമാണെന്ന നിലപാടാണ് കോണ്‍ഗ്രസ്സിനുള്ളത്.
പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളിക്കെതിരെ ബെഹ്റ അപകീര്‍ത്തി കേസ് റജിസ്റ്റര്‍ ചെയ്യതത്. ഇതിന് പോലീസ് മേധാവിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്






