കച്ചവടങ്ങളും ബിസിനസും എല്ലാം ഇന്നത്തെ കാലത്ത് ലാഭമുണ്ടാക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം. എന്നാല്‍ കച്ചവടക്കണ്ണില്ലാതെ, രൂചിക്കൂട്ടൊരുക്കി ആളുകളുടെ വയര്‍ നിറയ്ക്കുന്ന കമലത്താളിന്റെ കടയുടെ മുന്നില്‍ നീണ്ട നിരയാണ്. ചെന്നൈയില്‍ വടിവേലംപാളയത്ത് കഴിഞ്ഞ 30 വര്‍ഷമായി ഇഡ്ഡലി വില്‍ക്കുന്നുണ്ട്. 10 വര്‍ഷം മുമ്പ് വരെ വെറും 50 പൈസയ്ക്ക് ആരുന്നു വില്‍പ്പന എങ്കില്‍ ഇന്നത് ഒരു രൂപയിലേയ്ക്കുയര്‍ന്നു എന്ന് മാത്രം.
ഇഡ്ഡലിക്കൊപ്പം ശുദ്ധമായ പച്ചക്കറി ചേര്‍ത്തുണ്ടാക്കുന്ന സമ്പാറാണ് കോമ്പിനേഷന്‍. രുചിക്കൂട്ട് തേടിയെത്തുന്നവരുടെ വയറും നിറയ്ക്കും ഒപ്പം മനസും. വീട്ടില്‍ വെച്ചാണ് കമലത്താള്‍ ഇഡ്ഡലിയുണ്ടാക്കുന്നത്. ഉച്ചവരെ കമലത്താളിന്റെ വീട്ടില്‍ ഇഡ്ഡലി വില്‍പ്പനയുണ്ടാകും. ആലിലയിലോ തേക്കിന്റെ ഇലയിലോ ആണ് ഭക്ഷണം വിളമ്പുന്നത്.

ആറു കിലോ അരിയും ഉഴുന്നും നാലുമണിക്കൂറോളം എടുത്ത് അരച്ച് തലേന്ന് ഒരുക്കിവെക്കും. ശുദ്ധമായ മാവ് മാത്രമേ ദിവസവും ഉപയോഗിക്കാറുള്ളുവെന്നും കമലത്താള്‍ പറയുന്നു. ദിവസവും ആയിരം ഇഡ്ഡലി വരെ കമലത്താള്‍ ഉണ്ടാക്കാറുണ്ട്.
വില കൂട്ടിക്കൂടെ എന്ന് ചോദിക്കുന്നവരോട് 80 വയസുള്ള കമലത്താള്‍ പറയും.. പാവങ്ങളല്ലേ വരുന്നവര്‍, ലാഭമുണ്ടാക്കുകയല്ല, ആളുകളുടെ വിശപ്പ് ശമിപ്പിക്കുകയാണ് തന്റെ ലക്ഷ്യം.

Comments