
കോഴിക്കോട് : പാലായില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന തര്‍ക്കം കണ്ട് ആരും സന്തോഷിക്കേണ്ടെന്നും വിജയം യു ഡി എഫിന് തന്നെയാണെന്നും മുസ്ലീം ലീഗ് ദേശീയ ജന. സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇതിലും വലി തര്‍ക്കം ഉണ്ടായിട്ടും വുജയം യു ഡി എഫിന് തന്നെയായിരുന്നു. ഇതിന് ഉദാഹരണമാണ് ലോക്സഭാ തിരഞ്ഞെടുപ്പ്.
പാലായിലെ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വലിയ ഭൂരിപക്ഷത്തില്‍ തന്നെ പാലായില്‍ യു ഡി എഫ് ജയിക്കും. തര്‍ക്കങ്ങള്‍ ഒക്കെ അന്ന് ഇല്ലാതെയാകും. ഒരു തരത്തിലുള്ള വിവാദത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
അതേഅമയം രാജ്യത്ത അസ്വസ്ത്ഥയുണ്ടാക്കാനാണ് മോദിയുടെ ശ്രമമെന്നി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിന് ഉദാഹരണമാണ് ഒടുവിലത്തെ പൗരത്വരജിസ്റ്റര്‍. ഇതിന്റെ പിന്നില്‍ ഒരു ഹിഡന്‍ അജണ്ടയുണ്ട്. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.






