
ന്യൂഡല്‍ഹി : ഉന്നാവ പെണ്‍കുട്ടിയുടെ അമ്മാവന് വേണ്ടി കേസ് നടത്തുന്ന ആള്‍ക്കെതിരെ വധശ്രമം ഉണ്ടായതിന്റെ പേരില്‍ അഞ്ച് പേര്ക്കെതെിരെ കേസെടുത്തു. ഉന്നാവ കേസിന്റെ വിചാരണ നടക്കുന്ന കോടതിയില്‍ എത്തി അഭിഭാഷകനെ കണ്ട് തിരികെ മടങ്ങുമ്പോഴായിരുന്നു വധശ്രമമുണ്ടായത്. വ്യാഴാഴിച്ചയാണ് സംഭവം നടന്നത്. ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊല്ലമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വെള്ളിയാഴ്ച്ചിയാണ് പ്രതികള്‍ക്കെതിരെ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. സംഭവത്തില്‍ ബാലേന്ദ്ര സിങ്, ധര്‍മ്മേന്ദ്ര സിങ്, രോഹിത് സിങ് എന്നിവര്‍ക്കെതിരെയും പരിചയമില്ലാത്ത രണ്ട് പേര്‍ക്കെതിരെയുമാണ് പരാതി. ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തായി പോലീസ് സ്റ്റേഷന്റെ ചുമതലയിലുള്ള ഉദ്ദ്യേഗസ്ഥന്‍ അറിയിച്ചു.
ഉന്നാവ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അമ്മാവനെതിരെ ആറ് കേസുകള്‍ നിലവിലുണ്ട്. തിഹാര്‍ ജയിലിലാണ് ഇയാള്‍ ഇപ്പോള്‍. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കാര്‍ അപകടത്തില്‍ ഗുരുതരമായി ആശുപത്രിയില്‍ ചികിത്സയിലാണ്.






