ബംഗലുരു: ബംഗലുരുവിന് സമീപത്ത് ഇന്ന് രാവിലെയുണ്ടായ ബസ് അപകടത്തിന് കാരണമാണ് ബസ് ഡ്രൈവറുടെ അമിതജോലിയെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്നയായി രണ്ടു ദിവസം വിശ്രമമില്ലാതെ ജോലി ചെയ്ത ശേഷമായിരുന്നു ഈ ദീര്‍ഘദൂര ഓട്ടം ഏറ്റെടുത്തതെന്നാണ് വിവരം. കെ്.എസ്.ആര്‍.ടി.സിയിലെ താല്‍ക്കാലിക ജീവനക്കാരനാണ് അപകടത്തില്‍ മരണമടഞ്ഞ ബിജിലേഷ്.
ഇതില്‍ കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസ് ചട്ടങ്ങളുടെ ലംഘനവും കണ്ടെത്തിയിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിച്ച് യാത്ര നടത്തിയതായും ഒരു ദീര്‍ഘദൂര യാത്ര കഴിഞ്ഞ് പകല്‍ അല്‍പ്പനേരം മാത്രം വിശ്രമിച്ച ശേഷമാണ് ബിജിലേഷ് വീണ്ടും യാത്രയ്ക്ക് തയ്യാറായതെന്നുമാണ് സൂചനകള്‍. കെ.എസ്.ആര്‍.ടി.സിയില്‍ ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ നയം നടപ്പാക്കിയില്ല.
ഡ്രൈവറെ നിയോഗിച്ചതില്‍ വീഴ്്ച സംഭവിച്ചതായും കണ്ടെത്തി. ഇന്ന് രാവിലെ എട്ടു മണിയോടെ ബാംഗ്‌ളൂര്‍ നഗരത്തില്‍ എത്തിച്ചേരേണ്ട ബസ ബാംഗ്‌ളൂരില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രം പുറകില്‍ രാമനഗര ബിഡതി എന്ന സ്ഥലത്ത് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബിജിലേഷിനൊപ്പം ബസിലെ കണ്ടക്ടറായി അരുണും മരണമടഞ്ഞു. 20 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാളുടെ കാല്‍ വേര്‍പെട്ടുപോയതായുമാണ് വിവരം.
ഡ്രൈവര്‍ അപകടം നടന്നയുടന്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞു. കണ്ടക്ടറെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം. യാത്ര പുറപ്പെടുമ്പോള്‍ 25 ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാരായിരുന്ന മുഴുവന്‍പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റതായിട്ടാണ് വിവരം. എല്ലാവരേയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Comments