
കൊച്ചി : സുപ്രീം കോടതിയുടെ അന്ത്യശാസനത്തില്‍ പ്രതീക്ഷകളെല്ലാം തകര്‍ന്നടിഞ്ഞ് മരടിലെ ഫ്ളാറ്റുടമകള്‍. ചിലര്‍ ബന്ധുവീടുകളിലേക്ക് മാറിക്കഴിഞ്ഞു. മറ്റുള്ളവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്നുപോലും അറിയില്ല. ഫ്ളാറ്റുകള്‍ ഉടമകള്‍ക്ക് വിറ്റ് മാറിയ ബില്‍ഡര്‍മാരാകട്ടെ പ്രതികരിക്കാന്‍ കൂട്ടാക്കുന്നില്ല. ഫ്ളാറ്റ് പൊളിക്കേണ്ടിവന്നാല്‍ എല്ലാവര്ക്കും പുതിയ ഫ്ളാറ്റുകള്‍ പണിതുനല്‍കുമെന്ന് ആല്‍ഫാ വെന്‍ഞ്ചേഴ്സ് ഉടമ നേരത്തേ വ്യക്തമാക്കിയിരുന്നു.
അഞ്ചു ഫഌറ്റുകളാണ് പൊളിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെങ്കിലും നാലെണ്ണം മാത്രമാണ് പണിപൂര്‍ത്തിയായി െകെമാറ്റം ചെയ്തിട്ടുള്ളത്. മരട് ശ്മശാനത്തിനടുത്ത് നിര്‍മാണം തുടങ്ങാനിരുന്ന ഫ്ളാറ്റും പൊളിക്കാന്‍ പറഞ്ഞവയില്പ്പെടുന്നുണ്ട്. നെട്ടൂരിലെ ആല്‍ഫ വെഞ്ചേഴ്സ്, ജയിന് ഹൗസിങ്, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത്, കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകള്‍ക്കാണ് ഉത്തരവ് ബാധകമായിട്ടുള്ളത്. ഹോളിഡേ ഹെറിറ്റേജ് എന്ന ഫ്ളാറ്റിന് നിര്‍മ്മാണ അനുമതി ലഭിച്ചിരുന്നെങ്കിലും ഫ്ളാറ്റ് നിര്‍മ്മാണം ആരംഭിക്കാതിരുന്നതിനാല്‍ ഉത്തരവ് ബാധകമല്ല. ഇതില്‍ ഹോളിഫെയ്ത്ത് കായലിലേക്ക് ഇറങ്ങിയാണ് നില്പ്.
നിയമത്തിന്റെ എല്ലാ നൂലാമാലകളും പരിശോധിച്ചശേഷമാണ് ഫ്ളാറ്റ് വാങ്ങിയിരുന്നത്. ബാങ്ക് ലോണ്‍ എടുത്തപ്പോഴും അഭിഭാഷകരടക്കം തലനാരിഴകീറി നിയമലംഘനമുണ്ടോയെന്ന വിലയിരുത്തിയ ശേഷമാണ് വായ്പ അനുവദിച്ചത്. അപ്പോഴൊന്നും തീരസംരക്ഷണ നിയമത്തിന്റെ ഊരാക്കുടുക്ക് മറഞ്ഞ് കിടപ്പുണ്ടെന്ന് തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്ന് അപ്പാര്‍ട്മെന്റ ഉടമയായ ഫ്രാന്‍സിസ് പറയുന്നു. 60 ലക്ഷം രൂപമുതല്‍ ഒന്നരകോടി വരെ വിലവരുന്ന ഫ്ളാറ്റുകളാണ് വിറ്റുപോയത്.
നിയമക്കുരുക്കില്‍ പെടുന്നതിന് ഒരു മാസം മുമ്പ് 80 ലക്ഷം രൂപയ്ക്ക് ആല്‍ഫ സെറീനില്‍ ഒരു ഫ്ളാറ്റ് െകെമാറ്റം ചെയ്യപ്പെടുകപോലുമുണ്ടായി. എല്ലാ നിയമങ്ങളും പാലിച്ചാണ് ഫ്ളാറ്റ് കെട്ടിയുയര്‍ത്തിയതെന്നായിരുന്നു ബില്‍ഡര്‍മാര്‍ വ്യക്തമാക്കിയിരുന്നത്. െഹെക്കോടതിയും ഫ്ളാറ്റ് ഉടമകള്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. പക്ഷേ, ഇതിനിടയില്‍ സുപ്രീംകോടതിയില്‍ എത്തിയപ്പോഴാണ് തീര സംരക്ഷണ നിയമങ്ങളുടെ ലംഘനം നടന്നതായി കണ്ടെത്തിത്. ഇതോടെയാണ് പൊളിക്കണമെന്ന് വ്യക്തമാക്കി ഉത്തരവിറങ്ങിയത്.
ഇതോടെ ബില്‍ഡര്‍മാര്‍ക്കെതിരേ ഫ്ളാറ്റ് വാങ്ങിയവരും നിലപാട് സ്വീകരിച്ചു. മരട് നഗരസഭയില്‍നിന്ന് വിളിപ്പാടകലെയാണ് ഹോളിഫെയ്ത്ത്, ആല്‍ഫാ സെറീന് എന്നിവ കായലോരത്ത് നില്‍ക്കുന്നത്. നാഷണല്‍ െഹെവേ 47ല്‍ നിന്ന് ശരാശരി 200 മീറ്റര്‍ അകലെയാണ് ഈ ഫഌറ്റുകളെല്ലാം. മരട് മാര്‍ക്കറ്റിനു സമീപമാണ് ജയിന് ഹൗസിങ് ഫ്ളാറ്റുകള്‍.
ആകെ 370 ഫഌറ്റുകളാണ് ഈ നാല് കെട്ടിട സമുച്ചയങ്ങളിലായുള്ളത്. കുറച്ചെണ്ണത്തില്‍ ആളുകളില്ല. ഉടമകളില്‍ കുറേപ്പേര് വിദേശത്തു ജോലി ചെയ്യുന്നവരാണ്. ഇതില്‍ ഫ്ളാറ്റുകള്‍ വാങ്ങി വാടകയ്ക്ക് കൊടുത്തവരും അവധിനാളുകളില്‍ വരുമ്പോള്‍ താമസിക്കാനായി ഫ്ളാറ്റ് സൂക്ഷിച്ചിട്ടുള്ളവരും ഉണ്ട്. പ്രമുഖ സിനിമാ നടന്മാരും കോര്‍പറേറ്റ് കമ്പനികളില്‍ ജോലി നോക്കുന്നവരും ഫ്ളാറ്റ് ഉടമകളായുണ്ട്.






