
തിരുവനന്തപുരം : പി എസ് സി തട്ടിപ്പ് നടത്തി റാങ്ക് പട്ടികയില്‍ ഇടംനേടിയ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും നുണ പരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച്. ഇതിനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്കി.
ചോര്‍ത്തിയ ചോദ്യപേപ്പള് ഉപയോഗിച്ച് ഇരുവരെയും ജയില്‍ വെച്ച് തന്നെ പരീക്ഷ വീണ്ടും എഴുതിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്. ഇതിനായി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന് സിജെഎം കോടതിയുടെ അനുമതി തേടിയിരുന്നു.
പിഎസ് സി പരീക്ഷയില്‍ കോപ്പിയടിച്ച് ഇവര്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ റാങ്ക് പട്ടികയില്‍ ഇടം നേടിയിരുന്നു. ശിവരഞ്ജിത്ത് ഒന്നാം റാങ്കും, പ്രണവ് രണ്ടാം റാങ്കും നസീം 28 ാം റാങ്കും നേടിയത്. ക്രമക്കേട് പുറത്ത് വന്നതോടെ ഇവരെ പട്ടികയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. കൂടാതെ ശിവരഞ്ജിത്തിനെയും, നസീമിനെയും ക്രൈംബ്രാഞ്ച് ചോദ്യപേപ്പറുമവയി ജയിലില്‍ വെച്ച് തന്നെ ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാന്‍ സാധിക്കാത്തതിനാല്‍ ഇവര്‍ കോപ്പിയടിച്ചു എന്ന് സമ്മതിക്കുകയായിരുന്നു. ഇത് സ്ഥിരീകരിക്കാന്‍ വേണ്ടിയാണ് ജയില്‍ വെച്ച് ചോര്‍ത്തിയ അതേ ചോദ്യപേപ്പര്‍ വെച്ച് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.






