
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ്കഴിഞ്ഞിട്ടും ഭരണത്തില്‍ കോണ്‍ഗ്രസ് ബിജെപി ഡീലാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനത്തില്‍ ബിജെപി ഡീലുകളാണ് പുറത്തു വരുന്നതെന്നും എം വി ജയരാജന്‍ പറഞ്ഞു. സംഘപരിവാറുകാരനെ പ്രസ് സെക്രട്ടറി ആക്കിയതില്‍ പ്രതിസ്ഥാനത്ത് ആണ് മുഖ്യമന്ത്രിയെന്നും എം വി ജയരാജന്‍ ആരോപിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വി ഡി സതീശന്‍ മുന്‍കൈ എടുത്താണെന്നും ഇത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമി ഡീല്‍ നടന്നെന്നതിന്റെ സൂചനയാണെന്നും എം വി ജയരാജന്‍ പറഞ്ഞു.കെപിസിസി പ്രസിഡന്റ് ബന്ധു നിയമനത്തില്‍ പ്രതിസ്ഥാനത്താണെന്നും കെപിസിസിക്ക് ഇപ്പോള്‍ നാഥനില്ലെന്നും എം വി ജയരാജന്‍ പരിഹസിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി യു ഷൈജുവിനെ നിയമിച്ചത് കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമി ഡീലുകളുടെ ഭാഗമാണെന്നെും എം വി ജയരാജൻ പറഞ്ഞു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്ന മുദ്രാവാക്യം ക്യാമ്പസുകളിലും മറ്റ് ഇടങ്ങളിലും പോസ്റ്ററായി പതിച്ചത് എസ്‌ഐഒ എന്ന സംഘടനയാണെന്നും അതിനെ തുടര്‍ന്നാണ് ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ എന്ന മുദ്രാവാക്യം കേരളത്തില്‍ ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. അന്ന് കായംകുളം എസ്എംഎസ് കോളേജിലെഎസ്‌ഐഒയുടെ പ്രവര്‍ത്തകനായിരുന്ന യു ഷൈജുവിനെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് .






