ന്യൂഡല്‍ഹി : ‘ചാന്ദ്രയാന്‍-2’ ചരിത്രദൗത്യത്തില്‍ ചന്ദ്രനിലിറങ്ങാന്‍ 2.1 കിലോമീറ്റര്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഓര്‍ബിറ്ററുമായി ലാന്‍ഡറിന് ബന്ധം നഷ്ടമായത്. ചാന്ദ്ര ദൗത്യം പരാജയപ്പെട്ടതോടെ ഇസ്രോയ്ക്ക് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്രട്രപതി രാംനാഥ് കോവിന്ദ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരം ഷാരുഖ് ഖാനും ട്വിറ്ററിലുടെ ഇസ്രോയ്ക്ക് പിന്തുണയുമായി എത്തി.
'ചിലപ്പോള്‍ എത്ര ആഗ്രഹിച്ചാലും ലക്ഷ്യസ്ഥാനത്ത് എത്തിചേരാറില്ല. പ്രധാനപ്പെട്ട കാര്യം നമ്മള് അതിനായി ശ്രമിച്ചു എന്നതാണ്, നമ്മളെ കൊണ്ട് അതിന് കഴിയുമെന്നും വിശ്വസിക്കുന്നു. നമ്മുടെ നിലവിലെ സാഹചര്യം ഒരിക്കലും അവസാന ലക്ഷ്യമല്ല'. എല്ലാത്തിനും അതിന്റെതായ സമയമുണ്ട്. ഐ.എസ്.ആര്.ഒയെ ഓര്‍ത്ത് അഭിമാനിക്കുന്നു.' താരം കുറിച്ചു. ഷാരൂഖിന് പുറമെ അക്ഷയ് കുമാര്‍ , അമിതാഭ് ബച്ചന് , കരന് ജോഹറും ഐ.എസ്.ആര്.ഒയ്ക്ക് പിന്തുണ അറിയിച്ചു.
ചന്ദ്രോപരിതലത്തിന് രണ്ടു കിലോമീറ്റര്‍ മാത്രം ഉള്ളപ്പോഴാണ് സിഗ്നലുകള്‍ നഷ്ടമായത്. ഇന്നലെ പുലര്‍ച്ചെയാണ് ചന്ദ്രയാന്‍ ദൗത്യം അവസാനഘട്ടത്തില്‍ വെച്ച് പരാജയപ്പെട്ടെന്ന സൂചനകള്‍ ഇസ്രോ പുറത്തുവിടുന്നത്. ചാന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു.
സാങ്കേതികമായി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഈ ദൗത്യം. 'ആശങ്കയുടെ 15 മിനിറ്റുകള്‍' എന്നാണ് ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവന് ലാന്‍ഡിനു മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതികരിച്ചിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിലെ ജലസാന്നിധ്യം, പാറകളുടെ ഘടന, രാസഘടന എന്നിവ പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു ലക്ഷ്യം.

Comments