
പാട്ന: ബിഹാറിലെ മുസാഫിര്‍പുരില്‍ ആള്‍ക്കൂട്ടം പോലീസുകാരെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലെത്തിച്ചു. വലിയ മുളവടികള്‍ ഉപയോഗിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. പോലീസുകാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കാണാതായ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ അഴുക്ക് ചാലില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആള്‍കൂട്ടം പോലീസുകാരനെ മര്‍ദ്ദിച്ചത്.
ഒരാളുടെ മുഖത്ത് അടിയേറ്റ് രക്തമൊഴുകുന്നുണ്ടായിരുന്നു. ശനിയാഴ്ചയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞ ആള്‍കൂട്ടം മുസാഫര്‍പുരിലെ ഔറെ പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി.
അഞ്ജാതരുടെ അടിയേറ്റാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് നടപടിയെടുത്തില്ലെന്നാരോപിച്ചാണ് ആള്‍കൂട്ടം മര്‍ദ്ദിച്ചത്. പോലീസുകാരെ ആള്‍ക്കൂട്ടം അപമാനിക്കുന്നുമുണ്ട്. തടിച്ചുകൂടിയ ആളുകളെ പിരിച്ചുവിടാന്‍ പോലാസ് ആകാശത്തേയ്ക്ക് വെടിവെച്ചു.






