
കൊച്ചി: കൊച്ചിയിലെ ഗതാഗതക്കിരുക്കിനെ കുറിച്ച് പ്രതികരണവുമായി മന്ത്രി ജി . സുധാകരന്. ഗതാഗതക്കുരുക്ക് കേരളത്തില്‍ എല്ലായിടത്തുമുണ്ടെന്നും പാലങ്ങളുടെ പണി പൂര്‍ത്തിയാകുന്നതോടെ ഇതിന് പരിഹാരമുണ്ടാകുമെന്നുമാണ് മന്ത്രിയുടെ വിശദീകരണം. മാധ്യമങ്ങള്‍ തെറ്റായ കണക്കുകളാണ് പറയുന്നതെന്നും ഉപതെരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ട് പൊതുമരാമത്ത് വകുപ്പിനെതിരെ എറണാകുളം കേന്ദ്രീകരിച്ച് ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
വെള്ളിയാഴ്ച മണിക്കൂറുകളോളം ഗതാഗത നിശ്ചലമായ കുണ്ടന്നൂര്‍ വൈറ്റില അടക്കമുള്ള റോഡുകളുടെ ശോചനീയാവസ്ഥ നേരിട്ടറിയാന്‍ ഇന്നലെ രാവിലെ പത്ത് മണിയോട് മന്ത്രിയെത്തിയിരുന്നു. മഴമാറി നിന്നാല്‍ കൊച്ചിയിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കൂടാതെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടത്തിന് എട്ടംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു.
വൈറ്റില മേല്‍പ്പാലും നിര്‍മ്മാണവും ഗതാഗതക്കുരുക്കും നേരിട്ട് കണ്ട മന്ത്രിയോട് നിര്‍മ്മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും മാര്‍ച്ചുവരെ സമയം അനുവദിക്കാമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നു ചേര്‍ന്ന അവലോകന യോഗത്തില്‍ കൊച്ചിയിലെ പൊതുമരാമത് റോഡുകളുടെ അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഏഴ് കോടി രൂപ മന്ത്രി ഇന്നലെ അനുവദിച്ചു.






