തൃശൂർ: പൊലീസ് വാഹനം തടഞ്ഞുനിർത്തി പിഴയിട്ട സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ ടിവി ബിജുവിന് നിർബന്ധിത പരിശീലനം. തൃശൂർ പൊലീസ് ട്രെയിനിങ് കോളജിൽ രണ്ടാഴ്ചത്തെ പരിശീലനത്തിനാണ് വകുപ്പ് ഉത്തരവിട്ടത്.
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ ജീപ്പ് തടഞ്ഞുനിർത്തി 4000 രൂപ പിഴയിട്ട സംഭവത്തെ തുടർന്നാണ് നടപടി. ഇൻഷുറൻസ് ഇല്ലെന്ന് ആരോപിച്ചായിരുന്നു എംവിഐ നടപടി സ്വീകരിച്ചത്. എന്നാൽ പിന്നീട് രേഖകൾ പരിശോധിച്ചപ്പോൾ വാഹനത്തിന് സാധുവായ ഇൻഷുറൻസ് ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.
സംഭവത്തിന് പിന്നാലെ ബിജുവിനെ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽനിന്ന് തൃശൂർ റീജിയണൽ ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് എംവിഐക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
പൊലീസ് വാഹനം തടഞ്ഞ് പിഴയിട്ട നടപടി വലിയ വിവാദമായതിന് പിന്നാലെയാണ് എംവിഐക്ക് നിർബന്ധിത പരിശീലനം നൽകാൻ വകുപ്പ് തീരുമാനിച്ചത്.

Comments