
കണ്ണൂര്‍ : കണ്ണൂര്‍ ഗവ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ സഹായിയായിരുന്ന നഴ്സിനെ നീഡില്‍ ഹോള്‍ഡര്‍കൊണ്ട് അടിച്ചുവെന്ന പരാതിയില്‍ ഡോക്ടറെ സര്‍വീസില്‍ നിന്ന് നീ ക്കി സര്‍ക്കാര്‍ ഉത്തരവായി. സ്റ്റാഫ് നഴ്സ് റോസമ്മ മണിയുടെ പരാതിയില്‍ ജനറല്‍ വിഭാഗം വകുപ്പുമേധാവിയും പ്രൊഫസറുമായ ഡോ. കുഞ്ഞമ്പുവിനെയാണ് സര്‍വീസില്‍ നിന്നും നീക്കം ചെയ്തത്. ശസ്ത്രക്രിയയില്‍ സഹായിയായിരുന്ന റോസമ്മയെ ജൂണ്‍ 11-ന് ഡോ. കുഞ്ഞമ്പു ശകാരിക്കുകയും നീഡില്‍ ഹോള്‍ഡര്‍കൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പരാതി.
സംഭവത്തെ തുടര്‍ന്ന് നഴ്സിന്റെ കൈക്ക് പരിക്കേറ്റു. കോളേജ് പ്രിന്‍സിപ്പലിന് ലഭിച്ച പരാതിയെത്തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സമിതി രൂപവത്കരിച്ചു. സമിതിയുടെ ശുപാര്‍ശപ്രകാരം കുഞ്ഞമ്പുവിനെ സര്‍വീസില്‍ നിന്ന് നീക്കുകയായിരുന്നു.
ഡോ. കുഞ്ഞമ്പുവിന് സഹപ്രവര്‍ത്തകരോട് പരുഷമായി പെരുമാറുന്ന പ്രവണതയുണ്ടെന്നും നഴ്സിനെ അടിച്ചെന്നും സമിതി സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നഴ്സിന് ശാരീരികവും മാനസികവുമായ വിഷമമുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. മേലില്‍ ഇത്തരം പരുമാറ്റമുണ്ടാവാതിരിക്കാന് ഡോക്ടര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും റിപ്പോര്‍ട്ട് വഴി ആവശ്യപ്പെട്ടു.
നീഡില്‍ ഹോല്ഡര് അറിയാത നഴ്സിന്റെ കൈയില്‍ തട്ടിയതാവാമെന്നും നഴ്സിങ് സ്റ്റാഫന്റെ ഭാഗത്തുനിന്നുളള അശ്രദ്ധ ചോദ്യംചെയ്തതിന്റെ പേരില്‍ തന്നോടുളള ശത്രുതതയാണ് പരാതിക്കു പിന്നിലെന്നും ഡോ. കുഞ്ഞമ്പു മൊഴിനല്‍കി. എന്നാല്‍ വീഴ്ച ബോധ്യപ്പെട്ടതിനാലും മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായമായ 62-നുമുകളില്‍ വയസ്സുളളതിനാലും അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുകയാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.






