
മുസാഫര്‍പുര്‍ : സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഒരു കുടുംബത്തിലെ നാല് പേര് ശ്വാസം മുട്ടി മരിച്ചു. ബീഹാറിലെ മുസാഫര്‍പുരില്‍ ചൊവ്വാഴിച്ചയാണ് സംഭവം.
മധുസൂദന്‍ സഹ്നഹ്നി, കൗശല്‍കുമാര്‍, ധര്‍മേന്ദ്ര സഹ്നഹ്നി, വീര്‍ കുമാര്‍ സഹ്നഹ്നി എന്നിവരാണ് മരിച്ചത്.
മധുപന്കാന്തി ഗ്രാമത്തില്‍ പുതിയതായി നിര്‍മ്മിച്ച സെപ്്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനായി ഒരാള്‍ ഇറങ്ങി. എന്നാല്‍ ഇയാള്‍ക്ക് ശ്വാസ തടസ്സം വന്ന് മരിക്കുകയായിരുന്നു. തുടര്‍ന്ന് ബാക്കി മൂന്ന് പേരും ഇയളെ രക്ഷിക്കാനായി ഇറങ്ങുകയും ഇവരും ശ്വാസ തടസ്സം നേരിട്ട് മരിക്കുകയും ചെയ്തു. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കുന്ദന്‍ കുമാര്‍ പറഞ്ഞു.
ഇവരുടെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി അയച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് മിനാപുര്‍ സര്‍ക്കിള്‍ ഓഫീസര്‍ ഗ്യാന്‍ പ്രസാദ് പറഞ്ഞു.






