കത്വ: പഞ്ചാബില്‍ നിന്നും ജമ്മു കശ്മീരിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ശ്രമിച്ച ട്രക്ക് പിടിച്ചെടുത്തു. ആയുധങ്ങളുമായി വന്ന മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരും പിടിയിലായിട്ടുണ്ട്. ജമ്മു കശ്മീരിലെ കത്വയിലാണ് ട്രക്കും ഭീകരരും പിടിയിലായത്. ഇവരില്‍ നിന്ന് എ.കെ-47 തോക്ക് അടക്കം ആറ് ആയുധങ്ങള്‍ പിടിച്ചെടുത്തു.
ജമ്മു-പത്താന്‍കോട്ട് ഹൈവേയില്‍ വാന പരിശോധനയ്ക്കിടെയാണ് വാഹനത്തില്‍ നിന്നും എ.കെ-47 തോക്കുകള്‍ പിടിച്ചെടുത്തതെന്ന് ജമ്മു ഐ.ജി മകേഷ് സിംഗ് പറഞ്ഞു. പഞ്ചാബിലെ ബംയാലില് നിന്ന് കശ്മീരിലേക്ക് വരികയായിരുന്നു ട്രക്ക്.
പിടിയിലായവര്‍ കശ്മീര്‍ സ്വദേശികളാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ട്രക്കില്‍ പരിശോധന തുടരുകയാണ്. ബംയാല് അതിര്‍ത്തി വഴി പത്താന്‍കോട്ടില്‍ നുഴഞ്ഞുകയറിയവരാണ് ഇവരെന്ന് സംശയമുണ്ടെന്നും പോലീസ് പറയുന്നു.

Comments