
തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. തിരുവനന്തപുരത്ത് തമ്പാനൂരിലുള്ള ഹോട്ടലിലാണ് സംഭവം. പൂജപ്പുര സ്വദേശി ശ്രീനിവാസനാണ് മരിച്ചത്.
മദ്യപിക്കുന്നതിനിടെ വാക്കു തര്‍ക്കമുണ്ടായതായും തുടര്‍ന്ന് ശ്രീനിവാസനെ സുഹൃത്തുക്കള്‍ ബിയര്‍ കുപ്പി കൊണ്ട് കുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ മരിച്ച ശ്രീനിവാസനൊപ്പം ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്ന സന്തോഷ് , ഗിരിഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനിവാസന്റെ നിലവിളി കേട്ടാണ് ജീവനക്കാര്‍ വിവരം അറിഞ്ഞ് ഓടിയെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.






