
ബംഗലുരു: ചാന്ദ്രയാന്‍ പരാജയപ്പെടാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോഡിയെന്ന വിമര്‍ശനവുമായി കര്‍ണാടകാ മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. നരേന്ദ്രമോഡി ദു:ശ്ശകുനമായി മാറുകയായിരുന്നെന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷകരുടെ ഒരു ദശാബ്ദ കാലത്തെ പ്രവര്‍നത്തിന്റെ വിജയം പിടിച്ചെടുക്കാനായിരുന്നു മോഡിയുടെ ശ്രമമെന്നും പറഞ്ഞു. പക്ഷേ മോഡി ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ കാലെടുത്തു വെച്ചത് ദു:ശ്ശകുനമായി. ശാസ്ത്രജ്ഞര്‍ക്ക് അത് നിര്‍ഭാഗ്യമായി മാറുകയും ചെയ്തു.
മോഡിയുടെ നിര്‍ഭാഗ്യമാണ് ഗവേഷണ പദ്ധതിയെ തന്നെ ബാധിച്ചത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ശാസ്ത്രജ്ഞരില്‍ നിന്നും ചാന്ദ്രയാന്‍ 2 ന്റെ വിജയം പിടിച്ചെടുക്കാനായിരുന്നു മോഡിയുടെ ശ്രമം. ''ചാന്ദ്രയാന്‍-2 ലാന്റ് ചെയ്യുന്നു എന്ന സന്ദേശം തനിക്കു തന്നെ നല്‍കണമെന്ന സ്വാര്ത്ഥതയുമായിട്ടാണ് മോഡി ബംഗലുരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ എത്തിയത്. എന്നാല്‍ അദ്ദേഹം കാലെടുത്തു വെച്ചപ്പോള്‍ തന്നെ ശാസ്ത്രജ്ഞരുടെ 10-12 വര്‍ഷത്തെ കഠിനാദ്ധ്വാനം നിര്‍ഭാഗ്യമായി മാറി. ചന്ദ്രയാന്‍ - 2 സോഫ്റ്റ് ലാന്‍ഡിംഗ് ലക്ഷ്യത്തില്‍ അവസാന ഘട്ടം എത്തിയ ദിവസമാണ് മോഡി ബംഗലുരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ എത്തിയത്. പക്ഷെ സോഫ്റ്റ് ലാന്റിങ് പരാജയപ്പെടുകയായിരുന്നു.
ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെയെത്തിയ വിക്രം ലാന്‍ഡറില്‍ നിന്ന് പിന്നീട് സിഗ്നലുകള്‍ ലഭിച്ചിരുന്നില്ല. അതിന്ശേഷം മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. 'നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടുകയുമരുത്, ഇനിയും ശ്രമം തുടരും. നമ്മള് വിജയം നേടുകതന്നെ ചെയ്യുമെന്നായിരുന്നു അദ്ദേഹം ഐ.എസ്.ആര്.ഓ ചെയര്മാന് ഡോ.കെ. ശിവനോടും സഹപ്രവര്‍ത്തകരോടും പറഞ്ഞത്.






