
ചിരി ആയുസ് വര്‍ദ്ധിപ്പിക്കുമെന്നാണ് ആരോഗ്യവിദഗ്ദര് പറയുന്നത്. എന്നാല്‍ ചിരി കുഴപ്പത്തിലും ചാടിക്കാറുണ്ട്. ചൈനയിലെ ഒരു യുവതി അമിതമായി ചിരിച്ചപ്പോള്‍ സംഭവിച്ചത് കുഴപ്പം പിടിച്ച ഒരു കാര്യമാണ്. െ്രെടനില്‍ ഇരുന്ന് ഉറക്കെ ചിരിച്ച യുവതിയുടെ വാ കോടിപ്പോകുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് ഗുവാന്ച ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയിലെ ഗ്യാങ്ഹോ സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് യുവതിയുടെ വായ കോടിപ്പോയത്. സംഭവം കണ്ട യാത്രക്കാര്‍ ആദ്യം യുവതിക്ക് സ്ട്രോക്കാണെന്നാണ് കരുതിയത്. പിന്നീട് വാ കോടിയതാണെന്നു മനസിലാക്കുകയും ട്രെയിനില്‍ ഉണ്ടായിരുന്ന ഒരു ഡോക്ടറെ സമീപിക്കുകമായിരുന്നു. യുവതിയുടെ താടിയെല്ലുകള്‍ സ്ഥാനം തെറ്റിയതാണെന്ന് മനസിലാക്കിയ ഡോക്ടര്‍ യുവതിയുടെ ശ്രദ്ധ തിരിച്ച് താടിയെല്ലുകള്‍ ശരിയാക്കുകയായിരുന്നു.






