
വിര്‍ജീനിയ(യുഎസ്): സ്കാനിങ്ങിനിടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ മുഖം കണ്ട് കണ്ണുപൊത്തി ഒരമ്മ. യുഎസിലെ വിര്‍ജീനിയയിലെ റിച്ച്മൗണ്ടിലാണ് സംഭവം. അയന്ന കാരിംഗ്ടണ്‍ എന്ന 17 കാരിയാണ് സ്കാനിങ്ങിനിടെ കുഞ്ഞിന്റെ മുഖം കണ്ട് ഞെട്ടിയത്. 24-ാം ആഴ്ച നടത്തിയ സ്കാനിങ്ങിനിടെയാണ് സ്ക്രീനില്‍ ഭയാനാക രൂപം തെളിഞ്ഞത്.

കുഞ്ഞിന്റെ മുഖം കണ്ട് ഞെട്ടിയതോടെ കുഞ്ഞിന് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്നായി അയന്ന. എന്നാല്‍ വളരെ ആരോഗ്യമുള്ള ഒരു കുഞ്ഞാണിതെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതോടെ കുഞ്ഞിന്റെ മുഖം ഒരിക്കല്‍ കൂടി കാണണമെന്ന് അയന്ന ആഗ്രഹം അറിയിച്ചു. പിന്നാലെ സ്ക്രീനില്‍ കുഞ്ഞ് ചിരിക്കുന്ന മുഖം കാണാനായെന്ന് അയന്ന പറയുന്നു.സ്കാന്‍ കോപ്പിയുടെ ഫോട്ടോകള്‍ ഉള്‍പ്പെടെ അയന്ന തന്നെയാണ് ഫെയ്സ്ബുക്കിലുടെ പങ്കുവെച്ചത്.







Comments