
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ചലി സ്വാമിയാരെ ആര്‍എസ്എസ്സുകാര്‍ കൈയ്യേറ്റം ചെയ്തുവെന്ന് പരാതി. കയ്യേരി മുഞ്ചിറ മഠം ഉള്‍പ്പെടുന്ന കെട്ടിടം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പുഷ്പാഞ്ചലി സ്വാമിയാര് ഏഴ് ദിവസങ്ങളായി സമരം ചെയ്ത് വരികയായിരുന്നു. ആര്‍എസ്എസ്സ് ആക്രമണം ഉണ്ടായതോടെ സ്വാമിയാരെ പോലീസ് സുരക്ഷയില്‍ കിഴക്കേ മഠത്തിലേക്ക് മാറ്റി.
കഴിഞ്ഞ എട്ടാം തീയതി മുതലാണ് സേവാഭാരതി കൈയ്യേറി സ്ഥാപിച്ച ബാലസദനത്തിന് മുന്നില്‍ മുഞ്ചിറമഠത്തിലെ മൂപ്പില്‍ സ്വാമി കൂടിയായ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥ നിരാഹാരം ആരംഭിച്ചത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഞ്ചിറമഠം പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് ചാതുര്‍മാസ പൂജ നടത്തേണ്ട സ്ഥലം വിട്ടുനല്‍കണം എന്നതാണ് ആവശ്യം.






