
ചന്ദ്രയാന്‍ 2ല്‍ പ്രതീക്ഷകള്‍ ഇപ്പോഴും കൈവിടാതെ മുന്നേറുകയാണ് ഐ.എസ്.ആര്.ഒ ഗവേഷകര്‍. കഴിഞ്ഞ ഒരാഴ്ചയായി വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സെപ്തംബര്‍ 7 അതിരാവിലെ ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്ത് സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതിനിടെയായിരുന്നു ലാന്ഡറുമായിയുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. എന്നാല്‍ അവസാന വഴിയെന്ന നിലയ്ക്ക് ട്രോബെയിലെ ബാര്ക്കിന് വിക്രം ലാന്‍ഡറെ ഉണര്‍ത്താന്‍ കഴിയുമെന്നാണ് കഴിയുന്നത്.
32 മീറ്റര്‍ വ്യാസമുള്ള ഒരു ആന്റിനയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭാഭാ അറ്റോമിക് റിസേര്‍ച്ച് സെന്ററും(ബാര്‍ക്ക്) ബെംഗളൂരുവിനടുത്തുള്ള ബിയാലാലുവിലുള്ള ഇന്ത്യന്‍ ഡീപ് സ്പേയ്സ് നെറ്റ് വര്‍ക്കിന്റെ ഭാഗമായ ഇലക്ട്രോണിക്സ് കോര്പറേഷന് ഓഫ് ഇന്ത്യയും(എസില്‍) സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ സ്ഥാപനം വിക്രം ലാന്‍ഡറുമായി സിഗ്നല്‍ സ്ഥാപിക്കാന്‍ ഒരു പങ്കുവഹിക്കാനാകും എന്നാണ് അറിയുന്നത്.
കാലിഫോര്‍ണിയയിലെ ഗോള്‍ഡ് സ്റ്റോണ്‍, സ്പെയിനിലെ മാഡ്രിഡ്, ഓസ്ട്രേലിയയിലെ കാന്‍ബെറ എന്നിവിടങ്ങളിലെ നാസയുടെ ഡീപ് സ്പെയ്സ് നെറ്റ്വര്‍ക്കുകള്‍ക്കൊപ്പം ഇന്ത്യയിലെ ഭീമന് ആന്റിനയും പ്രവര്‍ത്തിക്കും. ബാര്‍ക്കിന്റെ വക്താവ് പറയുന്നതനുസരിച്ച് 32 മീറ്റര്‍ ആന്റിനയ്ക്ക് ഒരു ടെന്നീസ് കോര്‍ട്ടിന്റെ അഞ്ചിരട്ടി വലിപ്പമുണ്ട്. 65 കോടി രൂപ ചെലവിട്ടാണ് ആന്റിന നിര്‍മ്മിച്ചത്. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-1, മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് എന്നിവയ്ക്കും ഇതേ ആന്റിന ഉപയോഗിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.






