ആദ്യന്തരമന്ത്രി അമിത് ഷായുടെ ഹിന്ദി ഭാഷയെക്കുറിച്ചുള്ള പ്രസ്താവനയ്ക്കെതിരെ നിരവധി വിമര്‍ശനങ്ങളും ട്രോളുകള്‍ ഉയര്‍ന്നു വന്നിരുന്നു. ഹിന്ദി ഇന്ത്യയുടെ പ്രാഥമിക ഭാഷയാക്കണമെന്നും ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ഒരു ഭാഷയ്ക്ക് കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്കാണെന്നുമായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെ തമിഴ്നാട്, കേരള, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കളെല്ലാം രംഗത്ത് വന്നിരുന്നു.
ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്ന ഈ വിഷയത്തില്‍ പരിഹാസവുമായെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയും മലയാളിയുമായ അനിത നായര്‍. വാട്സ്ആപ്പിലൂടെ ലഭിച്ച വീഡിയോ പങ്കുവച്ചാണ് അനിത നായര്‍ അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നത്. ചിരിച്ചു കൊണ്ട് ഒരു ദിവസം തുടങ്ങാമെന്ന് പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തേങ്ങയെക്കുറിച്ച് ഹിന്ദിയും മലയാളവും കൂടിക്കലര്ന്നുളള വോയ്സ് ഓവറും വീഡിയോയ്ക്കൊപ്പമുണ്ട്.

Comments