
ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഫേ കോഫി ഡേയുടെ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തതിനു പിന്നാലെ കോഫി ഡേ എന്റര്‍പ്രൈസിന്റെ ബംഗ്ലൂരിലെ ഗ്ലോബല്‍ വില്ലേജ് പാര്‍ക്ക് വിറ്റ് കമ്പനി. കഫേ കോഫി ഡേ ശ്യംഖലയുടെ ഉടമകളാണ് കോഫി ഡേ എന്റര്‍പ്രൈസസ്. നിക്ഷേപ സ്ഥാപനമായ ബ്ലാക്സ്റ്റോണ്നും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സരാര്പൂരിയ സത്വയ്ക്കുമായി 2700 കോടി രൂപയ്ക്കാണ് ഗ്ലോബല്‍ വില്ലേജ് വിറ്റത്.
5000 കോടി രൂപ കടബാധ്യതയാണ് കഫേ കോഫി ഡേയ്ക്കുള്ളത്. സിദ്ധാര്‍ത്ഥയുടെ മരണത്തേ തുടര്‍ന്ന് ആസ്തികള്‍ വിറ്റ് കടബാധ്യത തീര്ക്കാര് കമ്പനി തീരുമാനിക്കുകയായിരുന്നു. ഇതോടെ കഫേ കോഫി ഡേയുടെ കടബാധ്യത പകുതിയായി കുറയുമെന്നാണ് സൂചന. ഇടപാട് പൂര്‍ത്തിയാക്കാന്‍ ഏകദേശം 30 മുതല്‍ 45 ദിവസം വരെ വേണ്ടി വന്നേയ്ക്കുമെന്നാണ് സൂചന.
ഓഗസ്റ്റിലാണ് സിദ്ധാര്‍ത്ഥയെ മംഗലൂരു തീരത്ത് ഓഴിഗെ ബസാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പനിയുടെ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് നിഗമനം.
നേത്രാവതി നദിക്കരികില്‍ വച്ചാണ് വി.ജി സിദ്ധാര്‍ത്ഥയെ കാണാതാകുന്നത്. മാംഗളുരുവിന് സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗരു എന്ന സ്ഥലത്തെത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ തന്റെ ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും വാഹനത്തിന് നിന്ന് പുറത്തിറങ്ങിയ സിദ്ധാര്‍ത്ഥയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകായിരുന്നു.






