
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നാളെ മോട്ടോര്‍ വാഹന പണിമുടക്ക്. മോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. വാഹന ഉടമകളുടെ 41 സംഘടനകള്‍ ഉള്‍പ്പെടുന്ന ഐക്യ വേദിയുടെയാണ് യോഗത്തിലാണ് തീരുമാനം.
ട്രക്ക്, ടാക്സി, ഓട്ടോ, സ്വകാര്യ ബസുകള്‍ എന്നിവ പണിമുടക്കിന്റെ ഭാഗമാകും. സ്കൂള്‍ ബസ് ഉടമകളോട് പണിമുടക്കിനോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് ചുമത്തുന്ന പിഴ കുറച്ചില്ലെങ്കില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ഐക്യവേദി മുന്നറിയിപ്പ് നല്കി.
എന്നാല്‍ കേരളത്തില്‍ നാളെ മുതല്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചു. നിയം ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കും. ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. എന്നാല്‍ ഗതാഗത ചട്ട ലംഘനങ്ങളില്‍ പുതുക്കിയ നിയമപ്രകാരമുള്ള ഉയര്‍ന്ന പിഴ ഈടാക്കില്ല. പകരം ഗതാഗത ലംഘനങ്ങളില്‍ കേസ് കോടതിക്ക് കൈമാറാനാണ് തീരുമാനം.






