
നോയ്ഡ : ഹെല്‍മെറ്റ് ധരിക്കാതെ സ്കൂട്ടര്‍ ഓടിച്ച് മൂന്നു തവണ പിഴയൊടുക്കിയ യാത്രക്കാരന് സമ്മാനമായി ഹെല്‍മെറ്റ് നല്കാന് പോലീസ് ഓഫീസറുടെ നിര്‍ദേശം. സെക്ടര്‍ 14 എയിലെ നോയിഡ ട്രാഫിക് ഓഫീസിലേക്ക് വ്യാഴാഴ്ച പിഴ അടയ്ക്കാന്‍ പോയ യുവാവിന് ആവര്‍ത്തിച്ചുളള ട്രാഫിക് റൂള്‍ ലംഘനത്തിന് പാരിതോഷികമായി പോലീസ് വക ഹെല്‍മെറ്റ്. ഉത്തര്‍പ്രദേശിലെ നോയ്ഡ സെക്ടര്‍ 19 ലെ അംകിത് സിങിനാണ് ഹെല്‍മെറ്റ് വാങ്ങി നല്കാന് പോലീസ് സൂപ്രണ്ട് അനില്‍ കുമാര്‍ ത്ഡാ ഉത്തരവിട്ടത്.
കഴിഞ്ഞയാഴ്ചയാണ് സ്കൂട്ടറില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതിന് 1000 രൂപ പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈലില്‍ സന്ദേശം വന്നത്. ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തി പിഴയടക്കുന്നതിനിടെയാണ് ഇതേ കുറ്റത്തിന് മുമ്പ് രണ്ട് തവണ കൂടി പിഴ ചുമത്തിയ കാര്യം അറിയുന്നത്-അംകിത് പറഞ്ഞു. ''തനിക്ക് സ്വന്തമായി ഹെല്‍മെറ്റുണ്ട്, പക്ഷേ തന്റെ ഇളയ സഹോദരി സ്കൂട്ടര്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു തവണ പിഴയിട്ട കാര്യം ശ്രദ്ധയില്‍പ്പെട്ട എസ്.പി അനില്‍ കുമാര്‍ ത്ഡാ പിഴ മുഴുവന്‍ അടക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്യുന്നത് സ്കൂട്ടര്‍ ഓടിക്കുന്നവര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും നല്ലതാണെന്ന് പറഞ്ഞാണ് ഒരു ഹെല്‍മെറ്റ് വാങ്ങി അദ്ദേഹത്തിന് സമ്മാനമായി നല്കാന് നിര്‍ദേശിച്ചത്. ഇനി സ്കൂട്ടര്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന ഉപദേശവും നല്കി.
നിയമം കര്‍ശനമാക്കിയതോടെ കഴിഞ്ഞ 15 ദിവസത്തിനുളളില്‍ പിഴയിനത്തില്‍ 30 ശതമാനം കുറവ് വന്നതായി പോലീസ് പറഞ്ഞു. 2019 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ നിയമലംഘകര്‍ക്ക് നോയിഡ ട്രാഫിക് പോലീസ് 5.43 ലക്ഷം നോന് കോമ്പൗണ്ടബിള്‍ പിഴയും 6.38 കോടി കോമ്പൗണ്ടബിള്‍ പിഴയും നല്കി. നോന് കോമ്പൗണ്ടബിള്‍ പിഴകള്‍ സ്ഥലത്തുതന്നെ തീര്പ്പാക്കാവുന്നവയാണ്.
അതേസമയം, കോമ്പൗണ്ടബിള്‍ പിഴകള്‍ കോടതിയില്‍ നല്‍ക്കേണ്ടതാണ്. ആംബുലന്‍സുകള്‍, അഗ്നിശമന സേനാംഗങ്ങള്‍, പ്രതിരോധ വാഹനങ്ങള്‍ തുടങ്ങിയവയെ പിഴ ഈടാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കി്






