
കോട്ടയം: ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനം. പിണറായി വിജയന്റെ ധാര്‍ഷ്ട്യം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് ഉയര്‍ന്ന ആരോപണം. മൈക്ക് വിഷയം, വീട്ടില്‍ പോയി ചോദിക്ക് തുടങ്ങിയ പ്രയോഗങ്ങൾ തിരിച്ചടി ഉണ്ടാക്കി.
ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിൽ രൂക്ഷ വിമർശനം. കഴിഞ്ഞ 10 വർഷം എൽഡിഎഫ് സർക്കാരിന്റെ ബി ടീമായി ഡിവൈഎഫ്ഐ മാറിയെന്നാണ് വിമര്‍ശനം. സമരങ്ങൾ ഏറ്റെടുക്കുന്നതിൽ സംഘടനയ്ക്ക് വീഴ്ച ഉണ്ടായിയെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ആകെ സംഘടനാത്തലത്തിൽ പിന്നോട്ട് പോയെന്നും വിമർശനം.
അതേസമയം എം വി ഗോവിന്ദനും കെ കെ രാഗേഷിനും പൂര്‍ണ പരാജയമാണെന്നും ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. എം വി ഗോവിന്ദന്റെ സംസാര രീതി ശരിയല്ല. ഭാഷാപ്രയോഗം, ആളുകള്‍ മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കുന്നില്ല എന്നിവയെല്ലാം തെരഞ്ഞെടുപ്പില്‍ ബാധിച്ചു. കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ സംപ്യൂജനായി മാറിയിരുന്നു.






