ന്യൂഡല്‍ഹി: ഒരാഴ്ചയ്ക്കിടെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ആകാശച്ചുഴിയില്‍പ്പെട്ടു. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കും ചെറിയ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. ഒരു അപകടത്തില്‍ കാബിന് ക്രൂവിനും പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും കൊച്ചി വഴി തിരുവനന്തപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ചയാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. 172 യാത്രക്കാരുമായി പറക്കുന്നതിനിടെ എയര്‍ ഇന്ത്യയുടെ എ321 എയര്‍ക്രാഫ്റ്റ് വെള്ളിയാഴ്ചയാണ് അപകടത്തില്‍പ്പെട്ടത്.
വിമാനത്തില്‍ ചെറിയ പ്രശ്നങ്ങള്‍ വന്നതല്ലാതെ യാത്രകാര്‍ക്ക് പരിക്കുകളില്ലെന്നും വിമാനം സുരക്ഷിതമായാണ് ലാന്‍ഡ് ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് എയര്‍ ഇന്ത്യ സുരക്ഷാ വിഭാഗം അറിയിച്ചു. എയര്‍ക്രാഫ്റ്റിന് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് തിരിച്ചു പോകേണ്ട വിമാനം നാല് മണിക്കൂര്‍ വൈകിയാണ് യാത്ര തിരിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
മറ്റൊരു സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ ഡല്‍ഹിയില്‍ നിന്ന് വിജയവാഡയിലേയ്ക്ക് പറന്ന എയര്‍ബസ് എ320 എയര്‍ക്രാഫ്റ്റ് ആണ് അപകടത്തില്‍പ്പെട്ടത്. സെപ്റ്റംബര്‍ 17 നാണ് ഈ സംഭവമുണ്ടായത്. കാബിന്‍ക്രൂവിന് ചെറിയ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എയര്‍ക്രാഫ്റ്റിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്.

Comments