
ലഖ്നൗ: മുന്‍ യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാണ്‍ സിങ്ങിന് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സി.ബി.ഐ പ്രത്യേക കോടതി സമന്‍സയച്ചു. സെപ്തംബര്‍ 27ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കല്യാണ്‍ സിങ്ങിന് സമന്‍സ് അയച്ചിരിക്കുന്നത്.
ബാബറി മസ്ജിദ് തകര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്നാണ് കല്യാണ്‍ സിങ്ങിനെതിരായ കേസ്. ഇതേ കേസില്‍ ബി.ജെ.പി മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, എം.എം ജോഷി, ഉമാ ഭാതകി എന്നിവര്‍ക്കും കോടതി നേരത്തേ സമന്‍സ് അയച്ചിരുന്നു.
രാജസ്ഥാന് ഗവര്‍ണറായിരുന്ന കല്യാണ്‍ സിങ് അടുത്തിടെയാണ് സ്ഥാനമൊഴിഞ്ഞത്. ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് ഇത് വരെ കല്യാണിനെ ചോദ്യം ചെയ്യാതിരിരുന്നത്. പരിരക്ഷയില്ലാതായതോടെ കല്യാണ്‍ സിങ്ങിന് സമന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ ഒമ്പതിന് സി.ബി.ഐ കോടതിയില്‍ അപേക്ഷ സമീപിച്ചിരുന്നു.






