
തിരുവനന്തപുരം: പാലയ്ക്ക് പിന്നാലെ അടുത്ത ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടും യുഡിഎഫില്‍ തര്‍ക്കം തുടരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ എല്ലാ മണ്ഡലങ്ങളിലും മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ചര്‍ച്ചകളും ആലോചനകളും പുരോഗമിക്കുമ്പോള്‍ സാമൂദായിക, ഗ്രൂപ്പ് മാനദണ്ഡങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കാര്യത്തില്‍ കോണ്‍ഗ്രസിനെ വലയ്ക്കുകയാണ്.
കോന്നിയില്‍ അടൂര്‍ പ്രകാശ് മുമ്പോട്ട വെച്ച റോബിന് പീറ്ററിനെ വേണ്ടെന്ന നിലപാട് ശക്തമാക്കിയിരിക്കുകയാണ് ജില്ലാനേതാക്കള്‍. അതുപോലെ തന്നെ അരൂര്‍ ലക്ഷ്യമിട്ടിരുന്ന ഷാനിമോള്‍ ഉസ്മാന് വട്ടിയൂര്‍കാവും അരൂരും വെച്ചുമാറേണ്ടെന്ന് എടുത്തിരിക്കുന്ന തീരുമാനവും തിരിച്ചടിയായിട്ടുണ്ട്. കെവി തോമസും ടിജെ വിനോദും എറണാകുളത്തിനായി രംഗത്ത് വന്നിരിക്കുന്നതും പ്രശ്നമാണ്. മഞ്ചേശ്വരം സീറ്റിന്റെ കാര്യത്തില്‍ മുസ്ളീംലീഗില്‍ ഉണ്ടായിരിക്കുന്ന തര്‍ക്കവും തലവേദനയാണ്.
സാമുദായിക സമവാക്യമാണ് കോന്നിയില്‍ റോബിന് പീറ്ററിന് തിരിച്ചടിയായത്. അടൂര്‍ പ്രകാശ് തന്നെയാണ് പേര് നിര്‍ദേശിച്ചതെങ്കിലും ഇദ്ദേഹത്തെ പറ്റില്ലെന്ന് കെപിസിസി അദ്ധ്യക്ഷണനുമായി ഇന്നലെ നടന്ന ചര്‍ച്ചയിലും ജില്ലാ നേതാക്കള്‍ ആവര്‍ത്തിച്ചതോടെ പുതിയ സ്ഥാനാര്‍ത്ഥിയ്ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഷാനിമോളെ അരൂരില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടിയായിരിക്കുന്നത് എ, ഐ ഗ്രൂപ്പ് പോരാണ്. എ ഗ്രൂപ്പിന്റെ സീറ്റ് അവര്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത സാഹചരത്തില്‍ വട്ടിയൂര്‍ കാവും അരൂരും തമ്മില്‍ വെച്ചുമാറാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. അരൂരില്‍ കെ.രാജീവ്, എസ്. രാജേഷ് എന്നിവരുടെ പേരുകളാണ് അരൂരില്‍ പരിഗണിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ഷാനിമോളെ ഒഴിവാക്കുന്നത് ന്യൂനപക്ഷ എതിര്‍പ്പ് വിളിച്ചു വരുത്തുമോ എന്നതാണ് കെപിസിസി ആശങ്കപ്പെടുന്നത്.
എറണാകുളത്ത് കെവി തോമസ് അവകാശ വാദം ഉന്നയിക്കുമ്പോഴും ടിജെ വിനോദിനാണ് എറണാകുളത്ത് മുന്‍തൂക്കം. തെരഞ്ഞെടുപ്പ് സമിതിയില്‍ അന്തിമ തീരുമാനമാകാനുള്ള സാധ്യതകുറവാണ്. തീരുമാനമെടുക്കാന്‍ മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്താനാണ് സാധ്യത. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെച്ചൊല്ലി മുസ്ലിംലീഗിലും പൊട്ടിത്തെറിയാണ്. ഇന്നലെ നടത്താനിരുന്ന സ്ഥാനാര്‍ഥി പ്രഖ്യാപനം തര്‍ക്കത്തെത്തുടര്‍ന്നു മാറ്റി. മഞ്ചേശ്വരത്തിനു പുറത്തുള്ളവരെ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.
യൂത്ത്ലീഗിലെ ഉപ്പള ഉള്‍പ്പടെയുള്ള പ്രാദേശിക സമിതികളിലെ നേതാക്കള്‍ പാണക്കാട് തങ്ങളുടെ തറവാടിനു മുന്നില്‍ പ്രതിഷേധിച്ചു. കന്നഡ ഭാഷാമേഖലയില്‍ സ്വാധീനമുള്ള യൂത്ത്ലീഗ് നേതാവ് എ.കെ.എം. അഷ്റഫിനെ കളത്തിലിറക്കണമെന്നാണു മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ വാദം. സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെയോ മറ്റന്നാളോ ഉണ്ടാകുമെന്നു ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് മുറ്റത്തു യുവാക്കളുടെപ്രതിഷേധ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കുഞ്ഞാലിക്കുട്ടി വിശദീകരണവുമായി രംഗത്തെത്തിയത്. മുസ്ലിംലീഗിന്റെ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.സി. കമറുദ്ദീന്റെ പേരുന്നയിച്ചപ്പോഴാണ് എതിര്‍പ്പുയര്‍ന്നത്.
സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെയോ മറ്റന്നാളോ ഉണ്ടാകുമെന്നു ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് മുറ്റത്തു യുവാക്കളുടെപ്രതിഷേധ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കുഞ്ഞാലിക്കുട്ടി വിശദീകരണവുമായി രംഗത്തെത്തിയത്. പല തെരഞ്ഞെടുപ്പുകളിലും കമറുദ്ദീന്റെ പേര് ഉയര്‍ന്നുവന്നിരുന്നതാണ്. ഇത്തവണ അദ്ദേഹത്തെക്കൂടി സജീവമായി പരിഗണിച്ച് മുന്നോട്ടുപോകണമെന്ന ധാരണയാണ് നേതൃത്വത്തിനുണ്ടായിരുന്നത്. എന്നാല്‍ ഈ പേര് ഉന്നയിച്ചതോടെ പ്രാദേശിക നേതാക്കള്‍ എതിര്‍പ്പുയര്‍ത്തുകയായിരുന്നു.
നേതൃത്വം അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. തര്‍ക്കത്തിനു പരിഹാരം കണ്ടില്ലെങ്കില്‍ കാസര്‍കോട്ടെ മുന്‍ എം.എല്‍.എ: സി.ടി. അഹമ്മദലിയെ സമവായ സ്ഥാനാര്‍ഥിയായി ഇറക്കാനും ആലോചന നടക്കുന്നുണ്ട്. ഏഴു തവണ കാസര്‍കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച മുതിര്‍ന്ന നേതാവാണ് സി.ടി. അഹമ്മദ് അലി. മഞ്ചേശ്വരത്തെ ശക്തമായ വോട്ടു വിഹിതത്തിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്മോഹന്‍ ഉണ്ണിത്താന് ലഭിച്ച ഭൂരിപക്ഷത്തിന്റെപേരിലും യു.ഡി.എഫ്. ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുന്നതിനിടെയാണു ലിഗിലെ പൊട്ടിത്തെറി.






