
കൊച്ചി : മരട് ഫ്ളാറ്റ് വിഷയത്തില്‍ സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തുകയും തീരുമാനം കടുപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. ഇതുപ്രകാരം മൂന്നു ദിവസത്തിനുള്ളില്‍ ഫ്ളാറ്റുകളിലേയ്ക്കുള്ള വൈദ്യുതിയും ഗ്യാസ് കണക്ഷനും കുടിവെള്ളവുംവൈദ്യുതി വിച്ഛേദിക്കുമെന്ന് നഗരസഭ അറിയിച്ചിരുന്നു.
എന്നാല്‍, നടപടികള്‍ വീണ്ടും വേഗത്തിലാക്കിയിരിക്കുകയാണ് നഗരസഭ. ഇതിന്റെ ഭാഗമായി നാളെ വൈദ്യുതി വിച്ഛേദിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കെ.എസ്.ഇ.ബിയുടെ നോട്ടീസ് ഫ്ളാറ്റുകളില്‍ പതിച്ചു തുടങ്ങി.
ആല്‍ഫാ, ജെയിന് എന്നീ ഫ്ളാറ്റുകളിലാണ് ആദ്യം നോട്ടീസ് ഒട്ടിച്ചിരിക്കുന്നത്. ഇവിടെ രണ്ടിടത്തും താമസക്കാര്‍ കുറവാണ്. അതുകൊണ്ടു തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടില്ല.
അതേസമയം, വൈദ്യുതി വിച്ഛേദിക്കാന്‍ റാന്തല്‍ വെളിച്ചത്തില്‍ കഴിയുമെന്ന നിലപാട് ഫ്ളാറ്റ് ഉടമകള്‍ സ്വീകരിച്ചിരിക്കുന്നത്. വിദേശത്തുളള്ള ഫ്ളാറ്റ് ഉടമകളും ഉടന്‍ സ്ഥലത്തെത്തുമെന്നും പ്രതിഷേധം കടുപ്പിക്കുമെന്നും അവര്‍ പ്രതികരിച്ചു.






