
കൊച്ചി : ഈ വര്ഷത്തെ വയലാര് രാമവര്മ സാഹിത്യ പുരസ്കാര നിര്ണയം വിവാദത്തിലേക്ക്. അര്ഹതയില്ലാത്ത കൃതിക്ക് പുരസ്കാരം നല്കാനുളള കടുത്ത ബാഹ്യസമ്മര്ദങ്ങളില് പ്രതിഷേധിച്ച് പുരസ്കാരനിര്ണയ സമിതി അധ്യക്ഷസഥാനത്തു നിന്ന് പൊഫ്ര. എം.കെ.സാനു രാജിവെച്ചു. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് വെങ്കലത്തില് നിര്മിച്ച ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ബുധനാഴ്ചയാണ് രാജിവെച്ചതായി അറിയിച്ചുകൊണ്ടുളള കത്ത് കൈമാറിയത്. കമ്മ്യൂണിസ്റ്റ് ബന്ധമുളള, മലയാളത്തിലെ ഒരു പ്രമുഖകവിയും ഭാഷഗവേഷകനും അദ്ധ്യാപകനുമായ ഒരാളുടെ ആത്മകഥയ്ക്ക് പുരസ്കാരം നല്കാനുളള സമിതിയുടെ നീക്കത്തില് പ്രതീഷേധിച്ചാണ് രാജിവെയ്ക്കുന്നതെന്ന് പ്രൊഫ. എം.കെ.സാനു പറഞ്ഞു അര്ഹതയില്ലാത്ത കൃതിക്ക് പുരസ്കാരം നല്കുന്നതിനായി കടുത്ത ബാഹ്യസമ്മര്ദങ്ങളും ഇടപെടലും സമിതിക്കുമേല് ഉണ്ടായി. അതിന് കൂട്ടുനില്ക്കാനാവത്തതിനാലാണ് രാജിവെയ്ക്കുന്നതെന്ന് കത്തില് പറയുന്നു.
സര്ഗാത്മകത മാത്രം മാനദണ്ഡമാക്കിയണ് സമിതി ഇതുവരെ പുരസ്കാരത്തിന് കൃതികള് പരിഗണിച്ചത്. വി.ജെ.ജെയിംസിന്റെ 'നിരീശ്വരന്' എന്ന നോവലും ഏഴാച്ചേരി രാമചന്ദ്രന്റെ 'ഇലത്തുമ്പിലെ വജ്രദാഹം' എന്ന കാവ്യവും അവസാനവട്ടം വരെ പരിഗണിച്ചിരുന്നു. സര്ഗാത്മതയുളള മികച്ച കൃതികളായതിനാലാണ് അത്.
.







Comments