
ലക്നൗ: ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാണ്‍ സിംഗിന് ഉത്തര്‍പ്രദേശിലെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. രണ്ടു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.
കേസില്‍ കല്യാണ്‍ സിംഗ് നേരത്തെ കോടതിയില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് സി.ബി.ഐ കസ്റ്റഡിയിലെടുത്ത കല്യാണ്‍ സിംഗിനെതിരെ കുറ്റം ചുമത്തിയിരുന്നു. അന്യായമായി സംഘം ചേരുക (സെക്ഷന്‍ 153എ, 153 ബി ), മതവികാരം വ്രണപ്പെടുത്തി (295 എ ), 505, ക്രിമിനല്‍ ഗൂഢാലോചന (120ബി) തുടങ്ങിയ കുറ്റങ്ങളാണ് കല്യാണ്‍ സിംഗിനെതിരെ ചുമത്തിയിരിക്കുന്നത്.






