കല്‍പ്പറ്റ: ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 5ന് വയനാട് ജില്ലയില്‍ നടത്താനിരുന്ന യു.ഡി.എഫ് ഹര്‍ത്താല്‍ മാറ്റിവച്ചു. വ്യാപാരികളുടെയും പൊതുജനങ്ങളുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. ഒക്ടോബര്‍ ഒന്നിന് യു.ഡി.എഫ് നേതാക്കള്‍ മുഖ്യമന്ത്രിക്കൊപ്പം ഡല്‍ഹിക്ക് പോകുമെന്നും നേതൃത്വം അറിയിച്ചു.
മൈസുരു-കോഴിക്കോട് ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ദേശീയപാതാ 766ല്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രിയാത്രാ നിരോധനം പകല്‍ കൂടി ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ട്. ഇതിനെതിരെയാണ് സമരം. യാത്രാ നിരോധനത്തിനെതിരെ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടന്നുവരികയാണ്.യാത്രാ നിരോധനം പകല്‍ കുടി ഏര്‍പ്പെടുത്താമോയെന്ന് സുപ്രീം കോടതിയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.






