ന്യൂഡല്‍ഹി: മാരുതി തങ്ങളുടെ കോംപാക്ട് സെഗ്മന്റിലുള്ള ബലേനോയുടെ വില കുത്തനെ കുറച്ചു. ഒരു ലക്ഷം രൂപയാണ് മാരുതി കുറച്ചിരിക്കുന്നത്. ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കാര്‍ നികുതിയില്‍ 5000 രൂപ കുറച്ച് പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി വാഹനത്തിന്റെ വില വന്‍തോതില്‍ കുറച്ചത്.
ഇതോടെ, ഡല്‍ഹിയില്‍ 5,58,602 രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. ബലേനോയുടെ പെര്‍ഫോമന്‍സ് വകഭേദമാണ് ആര്.എസ്.കാറിന്റെ അടിസ്ഥാനവിലയില്‍ 77,159 രൂപയുടെ കുറവും ഷോറും വിലയില്‍ 100,000 രൂപയുടെ കുറവുമാണ് മാരുതി വരുത്തിയിരിക്കുന്നത്.
ബലേനോയുടെ പെര്‍ഫോമന്‍സ് വകഭേദമായ ആര്.എസിന് 8.88 ലക്ഷമാണ് വില. ഉയര്‍ന്ന വകഭേദമായ 1.2 ലിറ്റര്‍ പെട്രോള്‍ സെറ്റയേക്കാളും വില കൂടുതലായിരുന്നു ആര്.എസിന്. ഇതുമൂലം ബലേനോ ആര്.എസിന് വിപണിയില്‍ ഡിമാന്ഡുണ്ടായിരുന്നില്ല.






