ഇഞ്ചിയോണ്‍ : ഇന്ത്യക്ക് പ്രതീക്ഷ നല്കി പി കശ്യപ് കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. മുന്‍ ലോക രണ്ടാം നമ്പര്‍ താരമായ ഡെന്മാര്ക്കിന്റെ യാന്‍ ജോര്ഗന്സെനെ ക്വാര്‍ട്ടറില്‍ കീഴടക്കിയാണ് കശ്യപ് ഫൈനലില്‍ പ്രവേശിച്ചത്. സ്കേര്‍ 24-22, 21-8.
നേരത്തെ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പി വി സിന്ധു, സൈന നെഹവാള്‍, സായ് പ്രണീത് എന്നിവര്‍ തുടക്കത്തില്‍ തന്നെ പുറത്തായിരുന്നു. അതിനിടെയാണ് ഇന്ത്യക്ക് പ്രതീക്ഷയായി കശ്യപിന്റെ ജയം.
രണ്ട് സെറ്റ് പോരാട്ടത്തിന് ശേഷമായിരുന്നു എതിരാളിയെ തോല്‍പ്പിച്ചത്. ആദ്യ സെറ്റില്‍ കടുത്ത വെല്ലുവിളിയാണ് യാന്‍ കശ്യപിന് നേരെ ഉയര്‍ത്തിയത്. എങ്കിലും സെറ്റ് കൈവിടാതെ താരം കാത്തു.
എന്നാല്‍ രണ്ടാം സെറ്റില്‍ എതിരാളിയെ ലീഡെടുക്കാന്‍ പോലും സമ്മതിക്കാതെ കശ്യപ് മുന്നേറി. രണ്ടാം സെറ്റ് വളരെ പെട്ടെന്ന് തന്നെ കശ്യപ് സ്വന്തമാക്കുകയും ചെയ്തു. നാളെ നടക്കുന്ന സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരമായ കെന്റോ മൊമൊറ്റയാണ് കശ്യപിന്റെ എതിരാളി.

Comments