
കൊച്ചി : പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയുടെ മരണം ആത്മഹത്യയാണെന്ന് സിബിഐയുടെ കുറ്റപത്രം. കേസില്‍ രണ്ട് പേര്‍ക്കെതിരെ പ്രേരണാ കുറ്റം ചുമത്തി. നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി കുഷ്ണദാസിനെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കോളേജ് വൈസ് പ്രിന്‍സിപ്പള്‍ എന്‍ ശക്തിവേല്‍ ഇന്‍വിജിലേറ്ററും അസിസ്റ്റന്റ പ്രവസറുമായ സിപി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുള്ളത്. മറ്റുള്ളവര്‍ കുറ്റക്കാരെന്ന് കണ്ടെത്താന്‍ മതിയായ തെളിവില്ലെന്നും സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞു. ലോക്കല്‍ പോലീസും ക്രൈബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.
ക്രൈംബ്രാഞ്ച് അഞ്ച് പേരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. പിന്നീട് സിബിഐയുടെ അന്വേഷണത്തില്‍ മൂന്ന് പേര് കുറ്റക്കാരല്ലെന്ന് കണ്ടെത്തി.
ജിഷ്ണു കോപ്പിയടിച്ചെന്ന് തെറ്റായി പ്രചരപ്പിച്ചതിനാണ് ആത്മഹത്യ ചെയ്യാന്‍ കരണം എന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. കോപ്പിയടിച്ചെന്ന് ബലമായി ഒപ്പിട്ട് വാങ്ങിയത് പ്രവീണും ശക്തിവേല്‍ ആണെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. മറ്റുള്ളവര്‍ക്കെതിരെ മതിയായ തെളിവില്ലെന്നും സിബിഐ പറഞ്ഞു. സംഭവ സമയത്ത് കോളേജ് ചെയര്മാന് പി കൃഷ്ണദാന് കോളേജില്‍ ഉണ്ടായിരുന്നില്ലെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.






