
ബെംഗളുരു: ചാന്ദ്രയാന്‍ ചരിത്രദൗത്യത്തില്‍ ആശയവിനിമയം നഷ്ടമായ ലാന്‍ഡറുമായി ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്താതെ ഇടിച്ചിറങ്ങിയതോടെയാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്. കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ 2.1 കിലോമീറ്റര്‍ മുകളില്‍ വെച്ച് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമാകുന്നത്.
പേടകത്തിന്റെ പ്രവര്‍ത്തന കാലാവധിയായ ചന്ദ്രനിലെ ഒരു പകല്‍ ദിനം(ഭൂമിയിലെ 14 ദിവസം) സെപ്റ്റംബര്‍ 21 ന് അവസാനിച്ചിരുന്നു. ഇതോടെ എല്ലാ പ്രതീക്ഷയും അവസാനിച്ചെന്ന് രാജ്യം കരുതിയിരിക്കെ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ലെന്ന് പ്രസ്താവയുമായി ഇസ്രോ ചെയര്മാന് കെ.ശിവന് രംഗത്തെത്തിയിരിക്കുന്നത്. ലാന്‍ഡറുമായി ബന്ധം പുന:സ്ഥാപിക്കാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഡോ.കെ.ശിവന് പറഞ്ഞു. ചന്ദ്രനില്‍ പകല്‍ദിനം ആരംഭിച്ചാല്‍ വീണ്ടും ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരും അദേഹം കൂട്ടിച്ചേര്‍ത്തു. ലാന്‍ഡറുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമാകാനുള്ള കാരണം ഇസ്രോ രൂപവത്കരിച്ച വിദഗ്ധസമിതി വിശകലനം ചെയ്തുവരികയാണ്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ പ്രതലത്തിന്റെ ചിത്രം യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ പകര്‍ത്തിയിരുന്നുവെങ്കിലും ലാന്‍ഡറിനെ കണ്ടെത്താനായില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇരുട്ടായതിനാല്‍ രതാപനില മൈനസ് 180 ഡിഗ്രിയില്‍ കൂടുതലായിരിക്കും.ഈ സാഹചര്യത്തില്‍ പേടകത്തിലെ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമെന്നും അതിനാല്‍ ആശവിനിമയ ബന്ധം പുന:സ്ഥാപിക്കാനുള്ള സാധ്യത കുറവാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.






