
കൊച്ചി: പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയാന്‍ ഒരാഴ്ച കൂടി സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമകള്‍. 48 മണിക്കൂറിനകം ഒഴിയുന്നത് അപ്രായോഗികമാണെന്നാണ് ഉടമകളുടെ വാദം. ഇതുവരെ 50 ല്‍ താഴെ മാത്രം ആളുകളാണ് ഫ്ളാറ്റില്‍ നിന്ന് ഒഴിഞ്ഞുപോയിട്ടുള്ളത്.
എന്നാല്‍ മരട് ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയാന്‍ കുടുതല്‍ സമയം മവണമെന്ന ഉടമകളുടെ ആവശ്യം മരട് നഗരസഭ നിഷേധിച്ചു. ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന് പറഞ്ഞു. വ്യാഴാഴ്ചയോടെ താമസക്കാര്‍ മുഴുവന്‍ ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയണം. താത്ക്കാലികമായി പുന:സ്ഥാപിച്ച വെള്ളവും വൈദ്യുതിയും വ്യാഴാഴ്ചയോടെ വീണ്ടും വിച്ഛേദിക്കും.
എന്നാല്‍ ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയാന്‍ ഒക്മടാബര് 10 വരെ സമയം വേണമെന്നാണ് ഉടമകളുടെ ആവശ്യം. 180 ഓളം കുടുംബങ്ങള്‍ക്ക് പകരം താമസസൗകര്യം ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഫ്ളാറ്റ് ഉടമകള്‍ പറയുന്നു. സര്‍ക്കാര്‍ മാനുഷിക പരിഗണന നല്‍കണമെന്നും ഫ്ളാറ്റ് ഉടമകള്‍ ആവശ്യപ്പെടുന്നു. വൈദ്യുതി വിച്ഛേദിക്കുന്നതോടെ ലിഫ്റ്റുകള്‍ നിലയ്ക്കും. ഇതോടെ മുകളിലെ നിലയില്‍ നിന്നും താഴെ ഇറക്കുന്നതും ദുഷ്കരമാകും.






