
തമിഴ്നാട്ടില്‍ ജ്വല്ലറി തുരന്ന് വന്‍ കവര്‍ച്ച. തിരുച്ചിറപ്പള്ളിയിലാണ് സംഭവം. ലളിതാ ജ്വല്ലറിയില്‍ നിന്നുമാണ് മോഷണം നടത്തിയത്. ഇവിടെ നിന്നും അന്‍പത് കോടിയുടെ സ്വര്‍ണ്ണം നഷ്ട്ടപ്പെട്ടു. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാര്‍ വിവരം അറിയുന്നത്.
മുഖം മൂടി ധരിച്ചെത്തിയാണ് ഇവര്‍ മോഷ്ട്ടിക്കാന്‍ എത്തിയത്. ഫാന്‍സി മുഖം മൂടിയാണ് ഇവര്‍ ധരിച്ചിരുന്നത്. ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
രാത്രയില്‍ രണ്ടിനും മൂന്നിനും ഇടെയാണ് മോഷണം നടത്തിയതെന്ന് കരുതുന്നു. ഈ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കള്ളന്മാരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ജ്വല്ലറിയുടെ പിറക് വശത്തെ ഭിത്തി തുരന്നാണ് ഇവര്‍ അകത്ത് കടന്നത്. സെക്യൂരിറ്റികള്‍ ഉണ്ടായിരുന്നെങ്കിലും പിറക് ഭാഗത്തേക്ക് ഇവരുടെ ശ്രദ്ധ പോയില്ല. ജ്വല്ലറിയുടെ പിന്‍ഭാഗത്ത് സ്കൂളാണ്.
കഴിഞ്ഞ വര്‍ഷവും ഈ പ്രദേശത്തെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 17 ലക്ഷം രൂപയുടെ കവര്‍ച്ച നടന്നിരുന്നു. സമാനരീതിയില്‍ തന്നെയാണ് ജ്വല്ലറിയിലും മോഷണം നടന്നിരിക്കുന്നത്. തമിഴ്നാട് മധ്യമേഖല ഐജി അടക്കമുള്ള ഉന്നത ഉദ്ദ്യേഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജനത്തിരക്കുള്ള മേഖലയില്‍ നടന്ന കവര്‍ച്ച നാട്ടുകാരേയും പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. അന്വേഷണം പ്രരംഭഘട്ടത്തിലാണ്.






