
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി 1947ല്‍ ആര്.എസ്.എസ് ശാഖയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഇന്ത്യ- പാക്കിസ്ഥാന് വിഭജന സമയത്താണ് ഗാന്ധിജി ശാഖയിലെത്തിയതെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആര്.എസ്.എസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം കുറിച്ചത്.
ശാഖയിലെത്തിയ ഗാന്ധി ആര്.എസ്.എസ് പ്രവര്‍ത്തകരുടെ അച്ചടകത്തെ അഭിനന്ദിച്ചതായും മോഹന്‍ ഭാഗവത് പറയുന്നു. ശാഖകളിലെ പ്രഭാത പ്രാര്‍ത്ഥനകളില്‍ ഗാന്ധിയേയും ഗാന്ധി മൂല്യങ്ങളേയും ആര്.എസ്.എസ് ഓര്മ്മിക്കുനതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"രാജ്യ വിഭജന സമത്താണ് ഗാന്ധി ഡല്‍ഹിയിലുള്ള ആര്.എസ്.എസ് ശാഖ സന്ദര്‍ശിച്ചത്. 1947 സെപ്തംബര്‍ 27ന് പ്രസിദ്ധീകരിച്ച ഹരിജന്‍ പത്രത്തില്‍ ഇക്കാര്യം പറയുന്നു സ്വയം സേവകരില്‍ ജാതി, വംശം വിവേചനങ്ങളുടെ ഭിന്നിപ്പുകളില്ലാതെ ഗാന്ധി ഏറെ പ്രശംസിച്ചു."- മോഹന്‍ ഭഗവത് പറഞ്ഞു.
അതേസമയം ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ് ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരവ് അര്‍പ്പിച്ചു. പുഷ്പാര്ച്ചയ്ത്ത് ശേഷം മോഡി ഭജന്‍ സംഘത്തോടൊപ്പം അല്‍പ്പനേരം സമയം ചിലവഴിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയും രാജ് ഘട്ടിലെത്തി ഗാന്ധിജിയ്ക്ക് ആദരവ് അര്‍പ്പിച്ചു.






