ന്യൂഡല്‍ഹി : ഗംഗാ മലിനീകരണം തടയാന്‍ ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി വിഗ്രഹങ്ങളും പൂജാവസ്തുക്കളും നിമഞ്ജനം ചെയ്യുന്നത് കര്‍ശനമായി വിലക്കിക്കൊണ്ട് നാഷണല്‍ മിഷന് ഫോര്‍ ക്ലീന്‍ ഗംഗ ഉത്തരവ് പുറത്തിറങ്ങി.
പൂജ നടത്തുന്ന കടവുകളില്‍ പ്രത്യേക സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് 15 ഇന നിര്‍ദേശത്തില്‍ പറയുന്നു. ദസ്സറ, ദീപാവലി, സരസ്വതി പൂജ തുടങ്ങിയ ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഗംഗാനദിയിലും പോഷക നദികളിലും വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്താല്‍ 50,000 രൂപ വരെ പിഴയായി ഈടാക്കാനാണ് നിര്‍ദേശം.
വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതിന് പ്ലാസ്റ്റര്‍ ഓഫ് പാരീസ്, ഫൈബര്‍, തെര്‍മോക്കോള്‍ തുടങ്ങിയവപോലുള്ള വസ്തുക്കള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. വിഗ്രഹങ്ങളില്‍ നിറം നല്കാന് വിഷാംശമുള്ളതും ക്രിത്രിമവുമായ നിറങ്ങള്‍ ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. നിര്‍ദേശങ്ങള്‍ നടപ്പാക്കിയത് സംബന്ധിച്ച് ഉത്സവാഘോഷങ്ങള്‍ക്ക് ശേഷം ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗംഗാ നദിയുമായി ബന്ധപ്പെട്ട് കിടക്കുന്ന 11 സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കാണ് മേല്‍നോട്ട ചുമതല.

Comments