
ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ അതിസൂക്ഷ്മ ചിത്രങ്ങള്‍ ഇസ്രോ( ഐഎസ്ആര്‍ഒ) പുറത്തുവിട്ടു. ചന്ദ്രയാന്‍ ഓര്‍ബിറ്റര്‍ ഹൈ റെസല്യൂഷന്‍ ക്യാമറ(ഒഎച്ച്ആര്‍സി) ഉപയോഗിച്ചാണ് അതിസൂക്ഷ്മ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ബോഗസ്ലാവ്സ്കി ഇ എന്ന ഗര്‍ത്തവും സമീപ പ്രദേശങ്ങളും അടങ്ങുന്ന ഭാഗത്തിന്റെ സൂക്ഷ്മ ദൃശ്യങ്ങളുമാണ് ചന്ദ്രയാന്‍-2 പകര്‍ത്തിയത്.
ചന്ദ്രയാന്റെ ഓര്‍ബിറ്ററില്‍ ഘടിപ്പിച്ചിട്ടുള്ള ലാര്‍ജ് ഏരിയ സോഫ്റ്റ് എക്സറേ ചാര്‍ജുള്ള കണികകളെയും അതിന്റെ വ്യതിയാനങ്ങളും രേഖപ്പെടുത്തിയിരുന്നു. നിലവില്‍ ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് ഓര്‍ബിറ്ററുള്ളത്. ചന്ദ്രയാന്റെ അധികമാരും കടന്നുചെന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തിലാണ് ഐഎസ്ആര്‍ഒ ഗവേഷണം കേന്ദ്രീകരിക്കുന്നത്. ദക്ഷിണധ്രുവത്തിലെ കണ്ടെത്തിയിട്ടില്ലാതെ നിഗൂഢമായ രഹസ്യം കണ്ടെത്തുകയാണ് ഇസ്രോയുടെ ലക്ഷ്യം. ചന്ദ്രയാന്‍-2 പകര്‍ത്തിയ മറ്റു ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ നേരത്തെ പുറത്തുവിട്ടിരുന്നു.







Comments