
അഹമ്മദാബാദ് : പ്രമോക്ഷന് പരീക്ഷയില്‍ തോറ്റ് ഗുജറാത്തില്െ 119 ജഡ്ജിമാരും 1372 അഭിഭാഷകരും. 40 ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയിലായിരുന്നു ഈ തോല്‍വി. ആഗസ്റ്റ് നാലിനായിരുന്നു എഴുത്ത് പരീക്ഷ നടത്തിയത്. സ
തിങ്കളാഴ്ചയാണ് ഗുജറാത്ത് ഹൈക്കോടതി പരീക്ഷാഫലം പുറത്തു വിട്ടത്. 65 ശതമാനം ഒഴിവുകള്‍ നികത്താനായി സീനിയര്‍ സിവില്‍ ജഡ്ജിമാരെ സ്ഥാനക്കയറ്റം നല്കി ജില്ലാ ജഡ്ജിമാരായി നിയമിച്ചിരുന്നു. ബാക്കിയുള്ള തസ്തികയിലേയ്ക്കാണ് പരീക്ഷ നടത്തിയത്. 40 ഒഴിവുകളില്‍ 26 എണ്ണത്തില്‍ പോസ്റ്റിങ് നടത്തി. ബാക്കി വരുന്ന 14 എണ്ണത്തിലേയ്ക്കാണ് പരീക്ഷ സംഘടിപ്പിച്ചത്. പരീക്ഷയില്‍ 110 ജുഡീജ്യല്‍ ഓഫീസര്‍മാരടക്കം നിരവധിപ്പേരാണ് പങ്കെടുത്തത്.






